ചൈനയില്‍ 17 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ

മുപ്പതിനും 79 വയസിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം, 19 പേര്‍ രോഗത്തെ അതിജീവിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു

0

ബീജിംഗ് :ചൈനയില്‍ 17 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. വുഹാന്‍ നഗരത്തിലാണ് മുപ്പതിനും 79 വയസിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 62 ആയി. ഇതില്‍ എട്ട് പേരുടെ നില ഗുരുതരമാണ്. മുപ്പതിനും 79 വയസിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം, 19 പേര്‍ രോഗത്തെ അതിജീവിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മറ്റുള്ളവര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതുവരെ കൊറോണ വൈറസ് ബാധിച്ച് 69 വയസുകാരനുള്‍പ്പടെ രണ്ട് പേരാണ് മരിച്ചത്.

വുഹാന്‍ നഗരത്തില്‍ ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിച്ചവര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടോയെന്ന പരിശോധന വ്യാപകമാക്കിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നവരെ പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഔദ്യോഗികമായി സ്ഥീരീകരിക്കപ്പെട്ടതിനേക്കാള്‍ ഉയര്‍ന്നതാണ് വൈറസ് ബാധയുള്ളവരുടെ എണ്ണമെന്ന് ആഗോളതലത്തില്‍ പകര്‍ച്ചവ്യാധികളെ കുറിച്ച് പഠിക്കുന്ന ലണ്ടനിലെ എംആര്‍സി സെന്റര്‍ പറയുന്നു. ഇതിനോടകം 1700 പേര്‍ക്കെങ്കിലും കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടാകാമെന്നാണ് എംആര്‍സി സെന്ററിന്റെ കണ്ടെത്തല്‍.തായ ലന്റ്, ജപ്പാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലും കൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചൈനയിലെ വുഹാനിലേയ്ക്ക് പോയി തിരിച്ചുവന്നവരിലാണ് വൈറസ് ബാധയുള്ളതായി സംശയിക്കുന്നത്.

You might also like

-