പത്തനംതിട്ട കെ എസ് ആർ ടി സി കേംപ്ലക്സിന്റെ നിർമ്മാണം അനന്തമായി നീളുന്നു. പ്രക്ഷോപവുമായി കോൺഗ്രസ്

ലവിൽ തകർന്ന് കിടക്കുന്ന സ്വകാര്യ ബസ്റ്റാന്റിന്റെ ഒരു ഭാഗത്താണ് കെ എസ് ആർ ടി സി ഡിപ്പോ പ്രവർത്തിക്കുന്നത്. ഇത്തവണയും ശബരിമല സീസണിൽ കെ എസ് ആർ ടി സി യാഡും ഡിപ്പൊയും തുറന്ന് പ്രവർത്തിപ്പിക്കാനാവാത്തത് ജനപ്രതിനിധിയുടെ കഴിവ് കേടാണെന്ന് പത്തനംതിട്ട ഡി സി സി വൈസ് പ്രസിഡന്റ് കെ സുരേഷ്കുമാർ പറഞ്ഞു

0

പത്തനംതിട്ട : മുൻ ആറൻമുള എംഎൽഎ ആയിരുന്ന അഡ്വ. കെ ശിവദാസൻ നായരുടെ അഭിമാന പദ്ധതിയായിരുന്ന പത്തനംതിട്ട കെ എസ് ആർ ടി സി യാഡിന്റെയും കെ എസ് ആർ ടി സി കോംപ്ലക്‌സിന്റെയും നിർമ്മാണ പ്രവർത്തനങ്ങളാണ് അനന്തമായി നീളുന്നത്. ഡപ്പോ നിർമ്മാണത്തിന് അനുവലിച്ച പണം കെ എസ് ആർ ടി സി വക മാറ്റി ചിലവഴിച്ചതിനെ തുടർന്ന് മുൻപും നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചിരുന്നു. രണ്ട് വർഷം മുൻപ് ഡിപ്പോയുടെ നിർമ്മാണത്തിന് പണം കണ്ടെത്താൻ കടമുറികൾ ലേലം ചെയ്ത് 5 കോടിയോളം രൂപ സമാഹരിച്ചിരുന്നു. 6 മാസത്തിനകം നിർമ്മാണം പൂർത്തിയാക്കി മുറികൾ കൈമാറാമെന്ന വ്യവസ്ഥയിലാണ് വ്യാപാരികളിൽ നിന്നും അധികൃതർ പണം വാങ്ങിയത്. എന്നാൽ രണ്ട് വർഷം പിന്നിടുമ്പോഴും കടമുറികൾ നിർമ്മാണം പൂർത്തിയാക്കി കൈമാറാതിരുന്നതോടെ വ്യാപാരികളും പ്രതിസന്ധിയിലാണ്.

നിലവിൽ തകർന്ന് കിടക്കുന്ന സ്വകാര്യ ബസ്റ്റാന്റിന്റെ ഒരു ഭാഗത്താണ് കെ എസ് ആർ ടി സി ഡിപ്പോ പ്രവർത്തിക്കുന്നത്. ഇത്തവണയും ശബരിമല സീസണിൽ കെ എസ് ആർ ടി സി യാഡും ഡിപ്പൊയും തുറന്ന് പ്രവർത്തിപ്പിക്കാനാവാത്തത് ജനപ്രതിനിധിയുടെ കഴിവ് കേടാണെന്ന് പത്തനംതിട്ട ഡി സി സി വൈസ് പ്രസിഡന്റ് കെ സുരേഷ്കുമാർ പറഞ്ഞു.കെ എസ് ആർ ടി സി യഡും ഡിപ്പോയും തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മറ്റി ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

You might also like

-