ശാന്തന്‍പാറ റിജോഷ് വധക്കേസിലെ പ്രതികള്‍ വിഷം കഴിച്ച നിലയില്‍

ലിജിയുടെ രണ്ടര വയസുള്ള മകളെ മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട് കുട്ടിക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചതായാണ് പ്രാഥമിക വിവരം .

0

മുംബൈ :ശാന്തന്‍പാറ റിജോഷ് വധക്കേസിലെ പ്രതികളെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഒന്നാം പ്രതി വസീമിനേയും റിജോഷിന്റെ ഭാര്യ ലിജിയേയും മുംബൈയിലാണ് കണ്ടെത്തിയത്. ഗുരുതരാവസ്ഥയില്‍ ഇരുവരും പനവേൽ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
ലിജിയുടെ രണ്ടര വയസുള്ള മകളെ മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട് കുട്ടിക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യക്ക്
ശ്രമിച്ചതായാണ് പ്രാഥമിക വിവരം .
കേസിൽ വസീമിന്‍റെ സഹോദരനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മുപ്പത്തിയൊന്നിന് കാണാതായ ശാന്തൻപാറ സ്വദേശി റിജോഷിന്റെ മൃതദേഹം സ്വകാര്യ റിസോർട്ട് ഭൂമിയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.റിജോഷിനെ ഭാര്യയും റിസോര്‍ട്ട് മാനേജരും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന സംശയം നേരത്തെ ഉയര്‍ന്നിരുന്നു. സംഭവ ശേഷം റിജോഷിന്റെ ഭാര്യ ലിജിയെയും വസീമിനെയും കാണാനില്ലായിരുന്നു. അതിനിടെയാണ് റിജോഷിനെ കൊന്നത് താൻ തന്നെയെന്ന് വസീം സമ്മതിക്കുന്ന വീഡിയോ സന്ദേശം പൊലീസിന് ലഭിച്ചത്.

You might also like

-