എം.സി. മേരികോമിന് വെങ്കലം. ലോക വനിതാ ബോക്‌സിംങ്; മഞ്ജു റാണി ഫൈനലില്‍

സെമിയിൽ രണ്ടാം സീഡായ തുർക്കി താരത്തോട് തോറ്റു. ലോകചാമ്പ്യൻഷിപ്പിൽ 8 മെഡൽ നേടുന്ന ആദ്യ താരമെന്ന ബഹുമതിയും മേരികോം സ്വന്തമാക്കി

0

ലോക വനിതാ ബോക്‌സിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യന്‍ താരം എം.സി. മേരികോമിന് വെങ്കലം. സെമിയിൽ രണ്ടാം സീഡായ തുർക്കി താരത്തോട് തോറ്റു. ലോകചാമ്പ്യൻഷിപ്പിൽ 8 മെഡൽ നേടുന്ന ആദ്യ താരമെന്ന ബഹുമതിയും മേരികോം സ്വന്തമാക്കി.
51 കിലോ ഫ്ലൈവെയ്റ്റ് വിഭാഗത്തിൽ രണ്ടാം സീഡ് താരവും യൂറോപ്യൻ ജേതാവുമായ തുർക്കിയുടെ ബുസെനാസ് കാകി റോഗ്‌ലുവിനോടാണ് മേരികോം പരാജയപ്പെട്ടത്. സെമിഫൈനലിൽ ഏഴാം സ്വർണം ലക്ഷ്യമിട്ടിറങ്ങിയ മേരി സെമിയില്‍ പരാജയപ്പെട്ടെങ്കിലും ചരിത്രനേട്ടവുമായാണ് മടങ്ങുന്നത്. ക്യൂബയുടെ ഇതിഹാസ താരം ഫെലിക്‌സ് സാവോന്‍റെ റെക്കോർഡാണ് മേരി മറികടന്നത്. 6 സ്വർണവും, ഒരു വെള്ളിയുമായിരുന്നു നിലവിലെ റെക്കോഡ്. ഇന്നത്തെ വെങ്കലത്തോടെ മേരിയുടെ മെഡല്‍ നേട്ടം ആറ് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും ആയി. പങ്കെടുത്ത ഏഴു ലോക ചാമ്പ്യൻഷിപ്പുകളിലും ഓരോ മെഡൽ നേടിയ മറ്റൊരു താരവും ഇല്ല.

അതേസയം ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മഞ്ജുറാണി ഫൈനലില്‍. 48 കിലോ വിഭാഗം സെമിയില്‍ തായ്ലണ്ടിന്റെ രക്‌സാത്തിനെയാണ് തോല്‍പ്പിച്ചത്. 4-1 നാണ് ജയം.
മേരി കോമിന് ശേഷം ലോകചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറ്റ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെത്തുന്ന ഇന്ത്യന്‍ വനിത ബോക്‌സറാണ് മഞ്ജു റാണി. മുന്‍ ലോക ചാമ്പ്യനായ തായ്‌ലണ്ട് താരത്തേയാണ് മഞ്ജുറാണി തോല്‍പിച്ചത്.

You might also like

-