സംവരണപട്ടിക പുതുക്കുന്നതിന് സർക്കാർ വീഴച കോടതി
എല്ലാ പത്തു വര്‍ഷം കൂടുമ്പോഴും സംവരണ ലിസ്റ്റ് പുന പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് പരാമര്‍ശമുണ്ടായത്
കൊച്ചി :പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം എന്ന് ഹൈക്കോടതി. നിശ്ചിത പരിധിക്കുള്ളില്‍ നടത്തേണ്ട പിന്നാക്കാവസ്ഥ സംബന്ധിച്ച സാമുഹിക – സാമ്പത്തിക സര്‍വ്വേ നടത്തുന്നതിലും സര്‍ക്കാര്‍ പരാജയം.കേരള സംസ്ഥാന പിന്നോക്ക വിഭാഗ നിയമത്തിലെ വകുപ്പ് 11 പ്രകാരമുള്ള ഒ.ബി.സി ലിസ്റ്റ് പുനപരിശോധിക്കാത്തത് വീഴ്ചയാണെന്ന് കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു.
എല്ലാ പത്തു വര്‍ഷം കൂടുമ്പോഴും സംവരണ ലിസ്റ്റ് പുന പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് പരാമര്‍ശമുണ്ടായത്. മൈനോറിറ്റി ഇന്ത്യന്‍ സ് പ്ലാനിങ് ആന്റ് വിജിലന്‍സ് കമ്മീഷന് ട്രസ്റ്റ് ചെയര്മാന് സീനിയര്‍ അഡ്വക്കറ്റ് വി.കെ.ബീരാന് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.