എം എൽ എ തള്ളി കൈയടിച്ച സംഭവത്തിൽ ,കലക്ടര്‍ ഇന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും,

ഐജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എം.എല്‍.എ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് ജില്ലാ കലക്ടര്‍ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി എടുക്കും.

0

കൊച്ചി :സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിനെ തടഞ്ഞ ഞാറക്കല്‍ സി.ഐക്കെതിരായ സമരപരിപാടികള്‍ ശക്തമാക്കാന്‍ സി.പി.ഐ ജില്ലാനേതൃത്വം. സി.ഐക്കെതിരെ അന്വേഷണം നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് ജില്ലാനേതൃത്വം കത്ത് നല്‍കി. അതേസമയം ഐജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എം.എല്‍.എ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് ജില്ലാ കലക്ടര്‍ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി എടുക്കും.

കലക്ടര്‍ ഇപ്പോള്‍ നടത്തുന്ന അന്വേഷണ പരിധിയില്‍ സി.പി.ഐ മാര്‍ച്ചിന് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജ് മാത്രം ഉള്‍പ്പെടുന്നതിനാല്‍ ഞാറക്കല്‍ സി.ഐക്കെതിരായ ആരോപണം പ്രത്യേകമായി അന്വേഷിക്കണമെന്നാണ് സി.പി.ഐയുടെ ആവശ്യം.

ഭരണത്തില്‍ പങ്കാളിയാകുന്ന പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയെ തടഞ്ഞ് നിര്‍ത്തി മോശമായ സംസാരിച്ചിട്ടും സി.ഐക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ ജില്ലാ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം നടപടിയെടുക്കാന്‍ സമ്മര്‍ദ്ദം ചൊലുത്തുന്നില്ല എന്ന വിമര്‍ശം ഇന്നലെ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിലും ഉയര്‍ന്ന് വന്നിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് സി.ഐക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചൊലുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കിയത്.

മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ കലക്ടറുടെ റിപ്പോര്‍ട്ടിന്‍ മേല്‍ മുഖ്യമന്ത്രി സ്വീകരിക്കുന്ന നടപടികൂടി പരിഗണിച്ച് തുടര്‍സമരപരിപാടികള്‍ നടത്തിയാല്‍ മതിയെന്നാണ് തീരുമാനം. അന്വേഷണത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ കലക്ടര്‍ സി..പി.ഐ നേതാക്കളുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി കൂടി രേഖപ്പെടുത്തി തിങ്കളാഴ്ച കലക്ടര്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറും