ഇറാന്‍-യുഎസ് സംഘര്‍ഷം ആഗോള വിപണിയില്‍ എണ്ണ വില വർധിച്ചു ;

കഴിഞ്ഞ മാസം 66 ലെത്തിയിരുന്നു ബാരലിന് എണ്ണ വില. ഇത് ജി-20 ഉച്ചകോടി നടക്കുന്ന ദിനം മറികടക്കുമെന്ന് സാമ്പത്തിക വിദഗ്ദര്‍ പറയുന്നു.

0

ഇറാന്‍-യുഎസ് ബന്ധം വഷളായി തുടരുന്നതിനിടെ എണ്ണ വില ഈ മാസത്തെ റെക്കോര്‍ഡ് നിരക്കിലെത്തി. 65.91ഡോളറാണ് ഇന്ന് ഒരു ബാരല്‍ എണ്ണ വില. ഇതോടെ അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഒപെക് യോഗത്തില്‍ എണ്ണ വിതരണ തീരുമാനം നിര്‍ണായക വിഷയമാകും. ഇറാന്‍ അതിര്‍ത്തിയിലെ ഹൊര്‍മൂസ് കടലിടുക്ക് വഴിയാണ് ലോകത്തേക്കുള്ള സിംഹഭാഗം എണ്ണയും ഗള്‍ഫ് രാഷ്ട്രങ്ങളെത്തിക്കുന്നത്. യുദ്ധ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എണ്ണ വില ഉയരുകയാണ്. ഈ മാസത്തെ റെക്കോര്‍ഡ് നിരക്കായിരുന്നു ഇന്ന്. കഴിഞ്ഞ മാസം 66 ലെത്തിയിരുന്നു ബാരലിന് എണ്ണ വില. ഇത് ജി-20 ഉച്ചകോടി നടക്കുന്ന ദിനം മറികടക്കുമെന്ന് സാമ്പത്തിക വിദഗ്ദര്‍ പറയുന്നു.

ജി-20 ഉച്ചകോടിയില്‍‌ ഇറാനെതിരായ ചര്‍ച്ചകള്‍ ശക്തമാകും . ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് വിലയേറ്റം ഗുണമാണെങ്കിലും യുദ്ധ ഭീതി വിപണിയെ ബാധിക്കുന്നുണ്ട്. ഓഹരി വില്‍പനയിലും ഇത് പ്രകടമാണ്. യുദ്ധമൊഴിവാക്കിയുള്ള നീക്കത്തിന് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ശ്രമം നടത്തുന്നതും ഇക്കാരണത്താലാണ്. അടുത്തയാഴ്ചയാണ് വിതരണ നിയന്ത്രണം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള ഒപെക് യോഗം. പുതിയ സാഹചര്യം യോഗത്തില്‍ ചര്‍ച്ചയാകും.

You might also like

-