ചന്ദനപ്പള്ളി സെന്റ് ജോർജ് കത്തോലിക്കാ ദേവാലയത്തിലെ തിരുനാളിന് ജനത്തിരക്കേറി

സമാപന ദിവസമായ ഈ മാസം 7 ന് നടക്കുന്ന ചെമ്പെടുപ്പ് റാസയിൽ വനിതകളാണ് ചെമ്പെടുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇവിടെ പണി കഴിപ്പിച്ച ഗ്രോട്ടോ വിശ്വാസികളേയും ഇതര വിഭാഗക്കാരേയും ഒരുപോലെ ആകർഷിക്കുന്നതാണ്.

0

പത്തനംതിട്ട : ആചാരാനുഷ്ഠാനങ്ങളിലെ വ്യത്യസ്ത കൊണ്ട് ഏറെ ശ്രദ്ധേയമാണ് ചന്ദനപ്പള്ളി സെന്റ് ജോർജ് ദേവാലയത്തിലെ പെരുന്നാൾ ഏപ്രിൽ മാസം 28 ന് കൊടിയേറിയ പെരുന്നാൾ മെയ് മാസം 7 ന് സമാപിക്കും. സമാപന ദിവസമായ ഈ മാസം 7 ന് നടക്കുന്ന ചെമ്പെടുപ്പ് റാസയിൽ വനിതകളാണ് ചെമ്പെടുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇവിടെ പണി കഴിപ്പിച്ച ഗ്രോട്ടോ വിശ്വാസികളേയും ഇതര വിഭാഗക്കാരേയും ഒരുപോലെ ആകർഷിക്കുന്നതാണ്.

ഫ്രാൻസിലെ ലൂർദ് എന്ന സ്ഥലത്ത് പരിശുദ്ധ ദൈവമാതാവ് ഒരു ഇടയ പെൺകുട്ടിക്ക് മുന്നിൽ പ്രത്യക്ഷമായതിനെ അനുസ്മരിച്ചാണ് ചന്ദനപ്പള്ളി സെന്റ് ജോർജ് കത്തോലിക്കാ ദേവാലയത്തിന് മുന്നിൽ മനോഹരമായ ഗ്രോട്ടോ നിർമ്മിച്ചിരിക്കുന്നത്. രണ്ട് നിലകളിലായി മനോഹരമായ കൊത്തുപണികളോടെ 20 ലക്ഷം രൂപയോളം ചില വിലാണ് ഗ്രോട്ടോ പണികഴിപ്പിച്ചിട്ടുള്ളത്.

You might also like

-