കൊടുമണ്ണിൽ ശ്രീലങ്കയിൽ മാത്രം കണ്ടു വരുന്ന ശിംശിപാവൃക്ഷം പൂവിട്ടു 

ലോകത്ത് ഏറ്റവുമധികം പ്രാണവായു ഉത്പ്പാദിപ്പിക്കുന്നതായി കരുതപ്പെടുന്ന ശിംശിപാ വ്യക്ഷം നല്ല തണൽമരം കൂടിയാണ്. ഇന്ത്യയിൽ അത്യപുർവ്വമായി മാത്രം കാണപ്പെടുന്ന ഈ വിശേഷ ഇനം മരം കൊടുമൺ നാഷൽ അഗ്രീകൾച്ചർ ആന്റ് അലെഡ് ഫാമിൽ ഈപ്പാൾ പൂവിട്ടു.

0

പത്തനംതിട്ട : രാവണൻ ശ്രീലങ്കയിലേക്ക് അപഹരിച്ചു കൊണ്ട് പോയ സീതാദേവിയെ ദൂതനായി പോയ ഹനുമാൻ  അശോകവനത്തിലെ ശിംശപാവൃക്ഷച്ചുവട്ടിൽ വച്ച് കണ്ടെത്തിയതായാണ് വാത്മീകി രാമായണത്തിൽ പറയുന്നത്. ഇന്നും ആയിരത്തിലധികം അശോകവനങ്ങളുള്ള ലങ്കയിൽ ഉള്ളത്. അശോക വൃക്ഷം ഇന്ത്യ ഉൾപ്പടെ മറ്റ് രാജ്യങ്ങളിലും കാണപ്പെടാറുണ്ടെങ്കിലും ലങ്കയിൽ  മാത്രം കാണപ്പെടുന്ന ശിംശപാവൃക്ഷത്തിന് പ്രത്യേകതകളും ഏറെയാണ്.

അശോക വൃക്ഷമാണ് ശീം ശിപാവൃക്ഷം എന്ന് തെറ്റി ധരിക്കുന്നവരും ഏറെയാണ്. ലോകത്ത് ഏറ്റവുമധികം പ്രാണവായു ഉത്പ്പാദിപ്പിക്കുന്നതായി കരുതപ്പെടുന്ന ശിംശിപാ വ്യക്ഷം നല്ല തണൽമരം കൂടിയാണ്. ഇന്ത്യയിൽ അത്യപുർവ്വമായി മാത്രം കാണപ്പെടുന്ന ഈ വിശേഷ ഇനം മരം കൊടുമൺ നാഷൽ അഗ്രീകൾച്ചർ ആന്റ് അലെഡ് ഫാമിൽ ഈപ്പാൾ പൂവിട്ടു. ഒരു കിലോമീറ്ററോളം ചുറ്റളവിൽ ഹ്യദയഹാരിയായ സുഗന്ധം പരത്തുന്ന ഇതിന്റെ പൂവും കാഴ്ച്ചക്ക് ഏറെ മനോഹരമാണ്. വർണ്ണക്കുട തിരിച്ച് പിടിച്ചിരിക്കുന്നതു പോലെ മനോഹരമായ പൂക്കളാണ് ശിംശിപാ മരത്തിന്റെ പൂക്കൾ.

കൂമ്പ് വിരിഞ്ഞ് ഇലകൾ ഉണ്ടാകുന്നു എന്ന പ്രത്യേക തയും ഈ വൃക്ഷത്തിനുണ്ടെന്ന് ഫാം ഉടമ പ്രസാദ് അങ്ങാടിക്കൽ പറഞ്ഞു. പ്രസാദ് അങ്ങാടിക്കൽ 5 വർഷങ്ങൾക്ക് മുൻപ് ശ്രീലങ്കയിൽ നിന്നും ഇവിടെ എത്തിച്ച് നട്ട് പിടിപ്പിച്ചതാണ് ഈ മരം. ഇതിൽ നിന്നും കൂടുതൽ തൈകൾ ഉത്പ്പായിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രസാദ് അങ്ങാടിക്കൽ.

You might also like

-