കാസർകോട് പെരിയ ജവഹർ നവോദയ സ്കൂളിൽ ആറ് പേർക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു. 67 പേർ രോഗലക്ഷണങ്ങളുടെ ചികിത്സയിൽ ആശങ്കപ്പെടേണ്ടന്ന് ആരോഗ്യവകുപ്പ്

ഒരു പെൺകുട്ടിയും 4 ആൺകുട്ടികളുമാണ് എച്ച്1 എൻ1 ബാധിച്ച് ചികിത്സയിലുള്ളത്. സ്കൂളിൽ തന്നെ തയ്യാറാക്കിയ പ്രത്യേക വാർഡുകളിലാണ് ലക്ഷണങ്ങളുള്ള 67 വിദ്യാർത്ഥികളെയും ചികിത്സിക്കുന്നത്.

0

കാസർകോട് :പെരിയ ജവഹർ നവോദയ സ്കൂളിൽ ആറ് പേർക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു. 67 പേർ രോഗലക്ഷണങ്ങളുടെ ചികിത്സയിൽഒരു വാർഡനും ഒരു പെൺകുട്ടിയും 4 ആൺകുട്ടികളുമാണ് എച്ച്1 എൻ1 ബാധിച്ച് ചികിത്സയിലുള്ളത്. സ്കൂളിൽ തന്നെ തയ്യാറാക്കിയ പ്രത്യേക വാർഡുകളിലാണ് ലക്ഷണങ്ങളുള്ള 67 വിദ്യാർത്ഥികളെയും ചികിത്സിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരെയും രോഗലക്ഷണം ഉള്ളവരെയും ഇപ്പോൾ വീടുകളിലേക്ക് അയക്കുന്നില്ല. മറ്റുള്ളവർക്കുകൂടി രോഗം പകരുമെന്ന സാധ്യതയുള്ളതിനാലാണ് ഇവരെ വീടുകളിലേക്ക് അയക്കാത്തത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൂടുതൽ ഡോക്ടർമാരുടെ സേവനം ഉറപ്പു വരുത്തുമെന്നും എം.എൽ.എ കെ.കുഞ്ഞിരാമൻ പറഞ്ഞു.രണ്ടുദിവസങ്ങളിലായി മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സ്രവങ്ങളെല്ലാം പോസിറ്റീവ് റിസൾട്ട് വന്നതോടുകൂടിയാണ് നിരീക്ഷണം ശക്തമാക്കിയത്. ആറു പേരുടെ സ്രവങ്ങളാണ് പരിശോധനക്കയച്ചത് .തുടർന്ന് ആരോഗ്യ പ്രവർത്തകരുടെ മുഴുവൻസമയ സേവനവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. 24 മണിക്കൂറും പരിശോധനകൾക്കുള്ള സൗകര്യവും നവോദയ വിദ്യാലയത്തിൽ സജ്ജമാക്കിയിട്ടുണ്ട്. നാളെ കലക്ടറുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്

You might also like

-