സുപ്രിം കോടതി വിധി നടപ്പാക്കൽ പിറവത്ത് സംഘർക്ഷം

ഹൈക്കോടതി നാളെ കേസ് പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ നീക്കം.വിധി നടപ്പാക്കാനായി വിശ്വാസികളുടെ എതിര്‍പ്പ് മറികടന്ന് പോലീസ് പള്ളിയുടെ ഗേറ്റിന്റെ പൂട്ട് പൊളിച്ചു. തുടര്‍ന്നാണ് പ്രതിഷേധം ശക്തമായത്

0

പിറവം: പിറവം പള്ളി തർക്കത്തിൽ സുപ്രിംകോടതി വിധി നടപ്പിലാക്കാനുള്ള സർക്കാർ ശ്രമം യാക്കോബായ വിഭാഗം തടഞ്ഞു. പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് വിട്ടുകൊടുക്കണമെന്ന കോടതി വിധി നടപ്പാക്കാനെത്തിയ പൊലീസ് വിശ്വാസികളുടെ ആത്മഹത്യാ ഭീഷണിയെത്തുടര്‍ന്ന് പിന്‍മാറി
ഹൈക്കോടതി നാളെ കേസ് പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ നീക്കം.വിധി നടപ്പാക്കാനായി വിശ്വാസികളുടെ എതിര്‍പ്പ് മറികടന്ന് പോലീസ് പള്ളിയുടെ ഗേറ്റിന്റെ പൂട്ട് പൊളിച്ചു. തുടര്‍ന്നാണ് പ്രതിഷേധം ശക്തമായത്.പ്രതിഷേധം തുടര്‍ന്നതോടെ 4 മണിക്കൂറിന് ശേഷം പൊലീസ് പിൻവാങ്ങി. പള്ളി വിട്ട് കൊടുക്കാൻ വിശ്വാസികൾ ഒരുക്കമല്ലെന്ന് യാക്കോബായ സഭ നേതൃത്വം പ്രഖ്യാപിച്ചു. സംഭവം പൊലീസിന്റെ നാടകമാണെന്നാരോപിച്ച് ഓർത്തഡോക്സ് വിഭാഗം രംഗത്തെത്തി. തങ്ങളെ വിളിച്ച് വരുത്തി അപമാനിച്ചു. യാക്കോബായ വിഭാഗത്തിന്‍റെ നിയന്ത്രണത്തിലുള്ള പിറവം പള്ളിയില്‍ 1934 ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിര്‍വഹണം നടത്തണമെന്ന് കഴിഞ്ഞ ഏപ്രില്‍ 19 നാണ് സുപ്രിംകോടതി വിധിച്ചത്. ഈ വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്‌സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചു
പളളിവിട്ടുനല്‍കില്ലെന്ന മുദ്രാവാക്യവുമായി പോലീസിനെ മുന്നോട്ട്‌പോകുന്നതില്‍ നിന്നും സ്ത്രീകളടക്കമുള്ള യാക്കോബായ വിശ്വാസികള്‍ തടഞ്ഞു.അതേസമയം, സുപ്രീം കോടതി വിധിക്ക് തടസ്സം നില്‍ക്കരുതെന്നും വിധി നടപ്പാക്കാന്‍ സഹകരിക്കണമെന്നും പോലീസ് അഭ്യത്ഥിച്ചു.

You might also like

-