കെ. സുരേന്ദ്രനെ പിന്തുണച്ച്  കെപിസിസി നിര്‍വ്വാഹക സമിതി അംഗം പി.എം.നിയാസ് 

''വിശ്വാസി എന്ന നിലയ്ക്ക് ശബരിമലയ്ക്ക് പോകാന്‍ മുന്നോട്ട് പോയ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുന്നു. ഇല്ലാത്ത കേസിന്റെ പേരില്‍ ജയിലിടച്ച് കൊണ്ട് മുന്നോട്ട് പോകുന്നു. ഒരു കാര്യം ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. ഒരു കേസല്ല, ആയിരം കേസ് ഒരുനിരപരാധിയുടെ പേരില്‍ കെട്ടിവച്ചാല്‍ പോലും അതിന്റെ പേരില്‍ അദ്ദേഹത്തെ എന്നന്നേക്കുമായി ജയിലിടക്കാമെന്ന് ഏത് വിവരം കെട്ട മുഖ്യമന്ത്രി വിചാരിച്ചാലും അത് കേരളത്തില്‍ നടപ്പിലാവില്ല'

0

കോഴിക്കോട്: കെ.സുരേന്ദ്രനെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ്. എന്നന്നേക്കുമായി സുരേന്ദ്രനെ ജയിലില്‍ അടക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് കെപിസിസി നിര്‍വ്വാഹക സമിതി അംഗം പി.എം.നിയാസ് പറഞ്ഞു. നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് നടത്തിയ ജസ്റ്റിസ് ഫോര്‍ കെ സുരേന്ദ്രന്‍ പരിപാടിയിലായിരുന്നു നിയാസ് സുരേന്ദ്രനെ പിന്തുണച്ച് രംഗത്തെത്തിയത്.

”വിശ്വാസി എന്ന നിലയ്ക്ക് ശബരിമലയ്ക്ക് പോകാന്‍ മുന്നോട്ട് പോയ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുന്നു. ഇല്ലാത്ത കേസിന്റെ പേരില്‍ ജയിലിടച്ച് കൊണ്ട് മുന്നോട്ട് പോകുന്നു. ഒരു കാര്യം ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. ഒരു കേസല്ല, ആയിരം കേസ് ഒരുനിരപരാധിയുടെ പേരില്‍ കെട്ടിവച്ചാല്‍ പോലും അതിന്റെ പേരില്‍ അദ്ദേഹത്തെ എന്നന്നേക്കുമായി ജയിലിടക്കാമെന്ന് ഏത് വിവരം കെട്ട മുഖ്യമന്ത്രി വിചാരിച്ചാലും അത് കേരളത്തില്‍ നടപ്പിലാവില്ല’എന്ന് മാത്രമാണ് എനിക്ക് സൂചിപ്പിക്കാനുള്ളത്.’ പരിപാടിയില്‍ നിയാസ് പറഞ്ഞു. ആര്‍.എസ്.എസ് ബിജെപി നേതാക്കളാരും പരിപാടിയില്‍ പങ്കെടുത്തില്ല. എസ്.എന്‍.ഡി.പി യൂണിയന്‍ കോഴിക്കോട് താലൂക്ക് സെക്രട്ടറി സി.സുധീഷായിരുന്നു ജസ്റ്റിസ് ഫോര്‍ കെ.സുരേന്ദ്രന്‍ പരിപാടിയുടെ മുഖ്യ സംഘാടകന്‍.

You might also like

-