ഓള പൂരം പായിപ്പാടൻ ജലരാജാവ്

രണ്ടാം സ്ഥാനം ആലപ്പുഴ പോലീസ് ക്ലബ് തുഴഞ്ഞ മഹ്ദിവികാട്.കാട്ടിൽതെക്കേതിൽ ചുണ്ടനാണ് എൻസിഡിസി കുമരകം തുഴഞ്ഞ ചമ്പക്കുളം മൂന്നാംസ്ഥാനത്തും യുബിസി കൈനകരി തുഴഞ്ഞ ആയാപ്പറമ്പ് പാണ്ടി നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു. നേരത്തെ കാരിച്ചാലിനെ പിന്നിലാക്കി എടത്വ വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ ഗബ്രിയേൽ ചുണ്ടൻ ലൂസേഴ്സ് ഫൈനലിൽ വിജയിച്ചു.

0

ആലപ്പുഴ : അറുപത്തിയാറാമത് നെഹ്രു ട്രോഫി വള്ളംകളി യിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ ജെയിംസ് കുട്ടി ജേക്കബ് ക്യാപ്റ്റനായ പായിപ്പാട് ചുണ്ടൻ ഒന്നാംസ്ഥാനം കരസ്ഥമാക്കി ഏത് നല്ലതവണയാണ് പായിപ്പാടൻ നെഹ്രു ട്രോഫി കരസ്ഥമാകുന്നത് രണ്ടാം സ്ഥാനം ആലപ്പുഴ പോലീസ് ക്ലബ് തുഴഞ്ഞ മഹ്ദിവികാട്.കാട്ടിൽതെക്കേതിൽ ചുണ്ടനാണ് എൻസിഡിസി കുമരകം തുഴഞ്ഞ ചമ്പക്കുളം മൂന്നാംസ്ഥാനത്തും യുബിസി കൈനകരി തുഴഞ്ഞ ആയാപ്പറമ്പ് പാണ്ടി നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു. നേരത്തെ കാരിച്ചാലിനെ പിന്നിലാക്കി എടത്വ വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ ഗബ്രിയേൽ ചുണ്ടൻ ലൂസേഴ്സ് ഫൈനലിൽ വിജയിച്ചു.

നേരത്തെ ഹീറ്റ്സിൽ ഒന്നാമതെത്തിയ ഗബ്രിയേൽ, കാരിച്ചാൽ ചുണ്ടനുകൾക്ക് ഫൈനലിൽ ഇടം നേടാനായില്ല. ഒന്നാം ഹീറ്റ്സിൽ മത്സരിച്ച ഗബ്രിയേൽ ചുണ്ടൻ ഒന്നാമതെത്തിയെങ്കിലും ട്രാക്ക് മാറി തുഴഞ്ഞതിനാൽ ഫൈനൽപ്രവേശനത്തിൽനിന്ന് അയോഗ്യരാക്കപ്പെട്ടു. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി മികച്ച സമയം കണ്ടെത്തുന്ന വള്ളങ്ങളാണ് ഇത്തവണ ഫൈനലിൽ മാറ്റുരച്ചത്. ആ നിബന്ധനയാണ് കാരിച്ചാലിന് വിനയായത്.

. 20 ചുണ്ടന്‍വള്ളങ്ങളാണ് വേഗരാജാക്കന്മാരാകാൻ ജലമേളയില്‍ പങ്കെടുക്കുത്തത് ജലമേള ഗവർണർ ജസ്റ്റിസ് പി സദാശിവം പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, തെലുങ്ക് സിനിമാ താരം അല്ലു അര്‍ജുന്‍, ഭാര്യ സ്നേഹാ റെഡ്ഡി, കേരളാ ബ്ലാസ്റ്റേഴ്സ് ടീം എന്നിവര്‍ മുഖ്യാതിഥികളായി ചടങ്ങില്‍ പങ്കെടുത്തു. മന്ത്രിമാരായ ടി എം തോമസ് ഐസക്, ജി സുധാകരന്‍,പി തിലോത്തമന്‍ എന്നിവരും വള്ളംകളി കാണാന്‍ എത്തിയിട്ടുണ്ട്.

അടുത്ത വള്ളം കളിയ്ക്ക് മുമ്പ് 1500 കോടി രൂപയുടെ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച ധനമന്ത്രി പറഞ്ഞു. ചെറുവള്ളങ്ങളുടെ മത്സരം രാവിലെ നടന്നു. ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സും എല്ലാ വള്ളങ്ങളുടെയും മത്സരവും ഗവര്‍ണര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ ആരംഭിക്കും.

You might also like

-