ലുബാന്‍ പിന്നാലെ തിത്‌ലി ചുഴലിക്കാറ്റ് നാളെ സംസ്ഥാനത്ത ശക്തമായ മഴക്ക് സാധ്യത !

അറബിക്കടലില്‍ നിലകൊള്ളുന്ന ലുബാന്‍ ചുഴലിക്കാറ്റ് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഒമാന്‍, യമന്‍ തീരത്ത് ആഞ്ഞുവീശു

0

തിരുവനന്തപുരം: ഇരട്ട ചുഴലി പ്രഭാവത്തില്‍ അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും.തിത്‌ലി ചുഴലിക്കാറ്റ് വ്യാഴാഴ്ച പുലര്‍ച്ചെ ഒറീസാ തീരത്ത് കരകയറും. നാശം വിതക്കാന്‍ സാധ്യതയുള്ളതിനാല്‍ ഒറീസ, ആന്ധ്രാ തീരങ്ങളില്‍ കനത്ത ജാഗ്രത. അറബിക്കടലില്‍ നിലകൊള്ളുന്ന ലുബാന്‍ ചുഴലിക്കാറ്റ് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഒമാന്‍, യമന്‍ തീരത്ത് ഇടിച്ചിറങ്ങും.ബംഗാള്‍ ഉള്‍ക്കടലിന്റെ കേന്ദ്രഭാഗത്ത് കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂന മര്‍ദ്ദം അതിവേഗം തിത്‌ലി ചുഴലിക്കാറ്റാറയി മാറുകയായിരുന്നു. ഒഡിഷയിലെ ഗോപാല്‍പൂരിന് 230 കിലോ മീറ്റര്‍ തെക്ക് കിഴക്കായും, ആന്ധ്രായിലെ കലിംഗപട്ടണത്തിന് 190 കിലോ മീറ്റര്‍ തെക്ക് കിഴക്കായുമാണ് തിത്‌ലി ഇപ്പോള്‍.

ഇത് കരുത്താര്‍ജിച്ച് ഗോപാല്‍പൂരിനും, കലിംഗപട്ടണത്തിനും മദ്ധ്യേ കരയ്ക്ക് കയറുമെന്നാണ് സൂചന. ബംഗാള്‍ ഉള്‍ക്കടലിന് മണിക്കൂറില്‍ 60 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്.ഒഡിഷയിലെയും ആന്ധ്രാപ്രദേശിന്റെ വടക്കന്‍ ജില്ലകളിലും പല സ്ഥലങ്ങളിലും കനത്ത മഴ ലഭിക്കും. കട പ്രക്ഷുബ്ധമാകം. ആന്ധ്രാ, ഒഡീഷാ തീരദേശങ്ങളില്‍ കനത്ത നാശമുണ്ടാകാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും മഴ ലഭിക്കും.

ഒരാഴ്ചയിലേറെയായി അറബിക്കടലില്‍ നിന്ന് ശക്തി സമാഹരിച്ച ലുബാന്‍ ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ ഒമാന്‍, യമന്‍ തീരത്തെത്തും. സലാലക്ക് 570 കിലോമീറ്റര്‍ തെക്ക് കിഴക്കായാണ് ചുഴലിക്കാറ്റ് ഇപ്പോള്‍ നിലകൊള്ളുന്നത്. ഇത് 90 മുതല്‍ 100 കിലോമീറ്റര്‍ വേഗതപ്രാപിച്ചേക്കാം.ഇരു ചുഴലിക്കാറ്റുകളും പരസ്പരം സ്വാധീനം ചെലുത്തുന്നുണ്ട്. കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്

You might also like

-