ഹൂസ്റ്റണില്‍ സര്‍ സയ്യദ് ദിനാചരണം ഒക്ടോബര്‍ 20 ന്  

ആഭിമുഖ്യത്തില്‍ അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ സര്‍ സയ്യദ് അഹമ്മദ് ഖാന്‍ ജന്മദിനാചരണത്തോടനുബന്ധിച്ച് സര്‍ സയ്യദ് സെ ആചരിക്കുന്നു.

0

ഹൂസ്റ്റണ്‍: അലിഗഡ് മുസ്ലീം സര്‍വ്വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അലിഗര്‍ അലുമനി അസ്സോസിയേഷന്‍ (ഹൂസ്റ്റണിന്റെ) ആഭിമുഖ്യത്തില്‍ അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ സര്‍ സയ്യദ് അഹമ്മദ് ഖാന്‍ ജന്മദിനാചരണത്തോടനുബന്ധിച്ച് സര്‍ സയ്യദ് സെ ആചരിക്കുന്നു.

ഹൂസ്റ്റണ്‍ ഹാര്‍വിന്‍ െ്രെഡവിലുള്ള മെസ്ബാന്‍ റസ്‌റ്റോറന്റിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ 20 ശനിയാഴ്ച വൈകിട്ട് 7 മണിക്കാരംഭിക്കുന്ന ചടങ്ങില്‍ കമ്മ്യൂണിറ്റി ലീഡര്‍ അതുല്‍ കൊത്താരിയായിരിക്കും മുഖ്യാതിഥി. ഖുറാന്‍ പാരായണത്തോടെ ആരംഭിക്കുന്ന പരിപാടിയില്‍ അലി റിസ്വി സ്വാഗതവും, പെര്‍ വെയ്‌സി ജാഫറി, ഡോ നസീം അന്‍സാരി, തുടങ്ങിയവരും പ്രസംഗനും തുടര്‍ന്ന് സുപ്രസിദ്ധ ഗായകന്‍ ഇംതാസ് മുന്‍ഷിയുടെ കലാപരിപായികളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. സമാപനത്തില്‍ ഡിന്നറും ഉണ്ടായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് അലിഗര്‍ അലുമിനി അസ്സോസിയേഷന്‍ ഓഫ് ടെക്‌സസ്സ് ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.

You might also like

-