അമേരിക്കയിൽ ഏഴ് വയസ്സുകാരന്റെ വെടിയേറ്റു 5 വയസ്സുള്ള സഹോദരി മരിച്ചു

വെര്‍ജിനിയ ഹെന്റക്കൊ സൗത്ത് ഹോളി അവന്യൂയിലെ 200ാം ബ്ലോക്കിലായിരുന്ന സംഭവം.വി സി യു മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ച കുട്ടി മരിച്ചതായി ഹെന്റിക്കൊ പോലീസും സ്ഥിരീകരിച്ചു.മുത്തച്ചന്റേതായിരുന്ന തോക്കെന്നും, വീടിനകത്തെ ഡ്രോയറികത്തായിരുന്ന തോക്കെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

0

വെര്‍ജിനിയ: വീടിനകത്ത് അലക്ഷ്യമായ ഇട്ടിരുന്ന മുത്തച്ചന്റെ തോക്കെടുത്തു കളിക്കുന്നതിനിടയില്‍ ഏഴു വയസ്സുള്ള സഹോദരന്റെ വെടിയേറ്റു 5 വയസ്സുകാരി സഹോദരി  കൊല്ലപ്പെട്ടു.ഒക്ടോബര്‍ 8 തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ വെര്‍ജിനിയ ഹെന്റക്കൊ സൗത്ത് ഹോളി അവന്യൂയിലെ 200ാം ബ്ലോക്കിലായിരുന്ന സംഭവം.വി സി യു മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ച കുട്ടി മരിച്ചതായി ഹെന്റിക്കൊ പോലീസും സ്ഥിരീകരിച്ചു.മുത്തച്ചന്റേതായിരുന്ന തോക്കെന്നും, വീടിനകത്തെ ഡ്രോയറികത്തായിരുന്ന തോക്കെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

ഈയ്യിടെ അക്രമത്തിനിരയായ മുത്തച്ഛന്‍ സ്വയ സംരക്ഷണത്തിന് വേണ്ടിയാണ് തോക്ക് വാങ്ങിയത്. ഒരിക്കലും ഇങ്ങനെ ഒന്നും സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ വീടിനകത്ത് മുതിര്‍ന്നവര്‍ ഉണ്ടായിരുന്നു. അന്വേഷണം നടക്കുന്നുണ്ടെന്നും കേസ്സെടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.

You might also like

-