കനത്തമഴ ഇടുക്കി മലയോര മേഖലയിൽ വിനോദ സഞ്ചാരം നിരോധിച്ചു അണക്കെട്ടുകളുടെ കൂടുതൽ ഷട്ടറുകൾ തുറക്കും

ഇടുക്കി ജില്ലയിലെ മലയോര മേഖലയിലേക്കുളള വിനോദ സഞ്ചാരം (നീലക്കുറിഞ്ഞി സന്ദർശനം ഉൾപ്പെടെ) അഡ്വഞ്ചർ ടൂറിസം ബോട്ടിംഗ് , ഓഫ് റോഡ് ഡ്രൈവിംഗ് എന്നിവയും മലയോര മേഖലയിലെ റോഡുകളിലൂടെയുളള ഭാരവാഹന ങ്ങൾ ,പ്രത്യേകിച്ച് തടി കയറ്റിയ ലോറി ,ടൂറിസ്റ്റ് ബസുകൾ എന്നിവയുടെ ഗതാഗതം വെള്ളിയാഴ്ച (ഒക്ടോബർ 5) മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ച് ജില്ലാകലക്ടർ ഉത്തരവായി

0

ചെറുതോണി :പൊൻമുടി, മാട്ടുപ്പെട്ടി ഡാമുകളിലെ കൂടുതൽ ഷട്ടറുകൾ തുറക്കും. ഇടുക്കി ജില്ലയിൽ ശക്തമായ മഴയ്ക്കുളള സാധ്യത പ്രവചിച്ചിട്ടുളള സാഹചര്യത്തിൽ പൊൻമുടി, മാട്ടുപ്പെട്ടി ഡാമുകളിലൂടെ കൂടുതൽ വെളളം തുറന്നു വിടും. മാട്ടുപ്പെട്ടി ഡാമിലെ രണ്ടു ഷട്ടറുകളിലൂടെ വെള്ളിയാഴ്ച (ഒക്ടോ.5) രാവിലെ 8 മണി മുതൽ ഘട്ടം ഘട്ടമായി 50 ക്യം മെക്സ് ജലമാണ് തുറന്നു വിടുക, വ്യാഴാഴ്ച രാവിലെ മുതൽ 25 ക്യം മെക്സ് വെള്ളം ഒഴുക്കിവിട്ടിരുന്നതാണ് 50 ക്യം മെക്സായി ഉയർത്തുന്നത്. മൂന്നാർ, മുതിരപ്പുഴ, കല്ലാർകുട്ടി, ലോവർപെരിയാർ എന്നീ മേഖലകളിലുളളവർ അതീവ ജാഗ്രത പാലിക്കണം. പൊൻമുടി ഡാമിൽ നിന്നും തുറന്നു വിടുന്ന വെളളത്തിന്റെ അളവ് വെള’ളിയാഴ്ച (ഒക്ടോ.5) രാവിലെ 10 മുതൽ മൂന്നു ഷട്ടറുകളിലൂടെ ഘട്ടം ഘട്ടമായി 100 ക്യം മെക്സിയി വർധിപ്പിക്കും. സെപ്തം ബർ 25 മുതൽ രണ്ട് ഷട്ടറുകളിലൂടെ ഒഴുക്കി വിടുന്ന 45 ക്യം മെക്സ് ജലത്തിന്റെ അളവാണ് ഘട്ടം ഘട്ടമായി 100 ക്യം മെക്സിലേക്ക് ഉയർത്തുന്നത്. പന്നിയാർ, മുതിരപ്പുഴയാർ, പെരിയാർ എന്നീ നദികളുടെ തീരത്തുളളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു. ‘

ഇടുക്കി ജില്ലയിലെ മലയോര മേഖലയിലേക്കുളള വിനോദ സഞ്ചാരം (നീലക്കുറിഞ്ഞി സന്ദർശനം ഉൾപ്പെടെ) അഡ്വഞ്ചർ ടൂറിസം ബോട്ടിംഗ് , ഓഫ് റോഡ് ഡ്രൈവിംഗ് എന്നിവയും മലയോര മേഖലയിലെ റോഡുകളിലൂടെയുളള ഭാരവാഹന ങ്ങൾ ,പ്രത്യേകിച്ച് തടി കയറ്റിയ ലോറി ,ടൂറിസ്റ്റ് ബസുകൾ എന്നിവയുടെ ഗതാഗതം വെള്ളിയാഴ്ച (ഒക്ടോബർ 5) മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ച് ജില്ലാകലക്ടർ ഉത്തരവായി.

അതേസമയം ഇടുക്കിജില്ലയുടെ വിവിധ മേഖലകളിൽ കനത്ത മഴ രേഖപ്പെടുത്തി തൊടുപുഴയിൽ താഴ്ന്ന പ്രദേശങ്ങളിലെ കെട്ടിടങ്ങളിൽ വെള്ളം കയറി കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലും വെള്ളക്കെട്ട് രൂപപ്പെട്ടു

You might also like

-