കേന്ദ്രം കുട്ടിയ നികുതി കുറിക്കട്ടെ അപ്പോൾ സംസ്ഥാനം കുറക്കാം:തോമസ് ഐസക്ക്

പെട്രോളിന് 9ഉം ഡീസലിന് 14ഉം രൂപ കേന്ദ്രം കുറയ്ക്കട്ടെ; എന്നിട്ട് കേരളത്തിലെ നികുതി കുറയ്ക്കാമെന്ന് തോമസ് ഐസക്ക്

0

തിരുവന്തപുരം :പെട്രോള്‍, ഡീസല്‍ നികുതി കുറച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം തള്ളി കേരളം. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം പെട്രോളിന് ഒമ്പത് രൂപയും ഡീസലിന് 14 രൂപയും നികുതി കൂട്ടിയിട്ടുണ്ട്. ഇത് മുഴുവന്‍ കുറച്ചാല്‍ നികുതി കുറക്കുന്നത് പരിഗണിക്കാമെന്ന് തോമസ് ഐസക് പറഞ്ഞു.രാജസ്ഥാനിലും മധ്യപ്രദേശിലുമുള്ള നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള തന്ത്രം മാത്രമാണ് ഇപ്പോള്‍ വില കുറച്ചിരിക്കുന്നതിന് പിന്നിലെന്നും ജയ്റ്റ്‌ലിയാണു ഇന്ധനനികുതി കൂട്ടിയത്. അതു കുറച്ചിട്ടു സംസ്ഥാനങ്ങളോടു സംസാരിക്കാന്‍ വന്നാല്‍ മതിയെന്നും തോമസ് ഐസക് വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ നികുതി കുറക്കുന്നതിന് മുമ്പ് തന്നെ കേരളം ഒരു രൂപ നികുതിയിനത്തില്‍ കുറച്ചിട്ടുണ്ട്. ഡീസല്‍ 14 രൂപ കൂട്ടിയിട്ട് രണ്ടര രൂപ കുറച്ചാല്‍ മതിയാകില്ല. പെട്രോളിന് 9 രൂപ കുറയ്ക്കണം. വര്‍ധിപ്പിച്ച തുക കുറയ്ക്കാന്‍ കേന്ദ്രം തയ്യാറായാല്‍ സംസ്ഥാനവും നികുതി കുറയ്ക്കുന്ന കാര്യം ആലോചിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.രാജ്യത്ത് ഇന്ധനവില രണ്ടര രൂപ കുറച്ചതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എക്‌സൈസ് തീരുവ ഒന്നര രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ കുറവ് വരുത്തിയിരിക്കുന്നത്. എണ്ണ കമ്പിനികള്‍ ഒരു രൂപയും കുറച്ചു. ഇതോടെയാണ് രണ്ടു രൂപ മൊത്തം വിലയില്‍ കുറവ് വരും.

വരാനിരിക്കുന്ന മൂന്നു നിയമസഭാ തിരഞ്ഞെടുപ്പും അടുത്ത വര്‍ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ട് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്ധന വില ഇനിയും കുറയ്ക്കുമെന്നാണ് വിവരം.

ആഗസ്റ്റ് 16 ന് ശേഷം രൂപയുടെ മൂല്യം തുടര്‍ച്ചയായി തകര്‍ച്ച നേരിടുകയാണ്. ഇതിനെ മറികടക്കുന്നതിന് ഇന്ധനവിലയില്‍ കുറവ് വരുത്താന്‍ സാധിക്കില്ലയെന്ന നിലപാടില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പെട്ടെന്ന് ചുവട് മാറ്റിയിരിക്കുന്നത്

You might also like

-