18ദിനങ്ങൾ വിധി പറയാൻ ഇനിയും നിർണായക കേസുകൾ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബര് രണ്ടിന് വിരമിക്കും

ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിരവധി കേസുകളിൽ പരമോന്നത കോടതി വിധി പറയാനിരിക്കുന്നത്. സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ, ഭരണഘടനാ സംവാദങ്ങളെ മാറ്റിമറിക്കാൻ ഉതകുന്ന വിധികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായിരിക്കുന്ന സുപ്രീം കോടതി ബെഞ്ച് പുറപ്പെടുവിക്കാനിരിക്കുന്നത്.

0

ഡൽഹി ഒക്ടോബര് രണ്ടിന് വിരമിക്കാനിരിക്കുന്ന ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് വെറും പതിനെട്ട് ഔദ്യോഗിക ദിനങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. തിരക്ക് പിടിച്ച ഈ പതിനെട്ട് ദിനങ്ങൾക്കുള്ളിലാണ് ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിരവധി കേസുകളിൽ പരമോന്നത കോടതി വിധി പറയാനിരിക്കുന്നത്. സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ, ഭരണഘടനാ സംവാദങ്ങളെ മാറ്റിമറിക്കാൻ ഉതകുന്ന വിധികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായിരിക്കുന്ന സുപ്രീം കോടതി ബെഞ്ച് പുറപ്പെടുവിക്കാനിരിക്കുന്നത്.

തിരക്ക് പിടിച്ച ഈ പതിനെട്ട് ദിനങ്ങൾക്കുള്ളിലാണ് ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിരവധി കേസുകളിൽ പരമോന്നത കോടതി വിധി പറയാനിരിക്കുന്നത്. സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ, ഭരണഘടനാ സംവാദങ്ങളെ മാറ്റിമറിക്കാൻ ഉതകുന്ന വിധികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായിരിക്കുന്ന സുപ്രീം കോടതി ബെഞ്ച് പുറപ്പെടുവിക്കാനിരിക്കുന്നത്
1 . ആധാർ കാർഡിന്റെ നിയമ സാധുത.

കേശവാനന്ത ഭാരതി കേസിനു ശേഷം സുപ്രീം കോടതി ഏറ്റവും കൂടുതൽ സമയം വാദം കേട്ടത് ആധാറിന്റെ നിയമ സാധുത ചോദ്യം ചെയ്തു കൊണ്ട് സമർപ്പിക്കപ്പെട്ട ഹരജിയിന്മേലാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.കെ സിക്രി, ജസ്റ്റിസ് എ.എം ഖാൻവിൽക്കർ, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ച് 38 ദിവസമാണ് കേസിൽ വാദം കേട്ടത്. തുടർന്ന് മെയ് 10 ന് അന്തിമ വിധി പറയാനായി കേസ് മാറ്റിവെച്ചു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച്.

ആധാർ പദ്ധതിക്ക് കീഴിൽ പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നതിന് എതിരേയായിരുന്നു സുപ്രീം കോടതിയിൽ ഹരജി സമർപ്പിക്കപ്പെട്ടത്. അതേസമയം, 2016 മാർച്ചിൽ ആധാർ ആക്ട് പാര്ലമെന്റ് പാസ്സാക്കി. അതോട് കൂടി, ആധാർ ആക്ടിലെ വിവിധ വകുപ്പുകൾക്കെതിരെയും അത് പാർലമെന്റിൽ പാസ്സാക്കിയെടുത്ത രീതിക്കെതിരെയും സുപ്രീം കോടതിയിലേക്ക് ഹരജികൾ പോയി. കേസിൽ വാദം കേൾക്കുന്നതിനിടെ സ്വകാര്യതക്കുള്ള അവകാശം മൗലികാവകാശങ്ങളിൽ പെടുമോ എന്ന ചോദ്യവും കോടതിയിൽ ഉയർന്നിരുന്നു. സ്വകാര്യതക്കുള്ള അവകാശം മൗലികാവകാശങ്ങളിൽ പെട്ടതാണെന്ന് പുട്ടസ്വാമി കേസ് പരിഗണിച്ചു കൊണ്ട് ഒമ്പത് ജഡ്ജിമാർ അടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച വിധി കൂടി പരിഗണിച്ചായിരിക്കും ആധാർ കേസിൽ സുപ്രീം കോടതി അന്തിമ വിധി പ്രഖ്യാപിക്കുന്നത്.

വിരമിക്കാന്‍ 18 ദിവസം: ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പറയാനിരിക്കുന്നത് നിർണ്ണായക കേസുകൾ
2 . ഐ.പി.സി 377 വകുപ്പിന്റെ സാധുത.

ഇന്ത്യൻ പീനൽ കോഡിന്റെ 377 ആം വകുപ്പ് പ്രകാരം സ്വവർഗ്ഗ ലൈംഗികതയും യോനിയിൽ കൂടിയല്ലാതെ ലൈംഗിക ബന്ധവും പ്രകൃതി വിരുദ്ധവും അതിനാൽ നിയമ വിരുദ്ധവുമാണ്. വിക്ടോറിയൻ ധാർമിക ചിന്തയുടെ ഭാഗമായി നിർമ്മിക്കപ്പെട്ട ഈ നിയമത്തിനെതിരെ നിരവധി പേരാണ് സുപ്രീം കോടതിയിൽ ഹരജികൾ സമർപ്പിച്ചിരിക്കുന്നത്. കേസിൽ നാലു ദിവസം വാദം കേട്ട ശേഷം അന്തിമ വിധി പറയാനായി ജൂലൈ 17 ന് കോടതി കേസ് മാറ്റിവെച്ചു.

ഇന്ത്യൻ പീനൽ കോഡിന്റെ 377 ആം വകുപ്പ് പ്രകാരം സ്വവർഗ്ഗ ലൈംഗികതയും യോനിയിൽ കൂടിയല്ലാതെ ലൈംഗിക ബന്ധവും പ്രകൃതി വിരുദ്ധവും അതിനാൽ നിയമ വിരുദ്ധവുമാണ്
2009 ൽ ഡൽഹി ഹൈകോടതി സെക്ഷൻ 377 അസാധുവാക്കിയിരുന്നെങ്കിലും 2013 ൽ ജസ്റ്റിസ് ജി.എസ് സിങ്‌വി, ജസ്റ്റിസ് എസ്.ജെ മുഖോപാധ്യായ എന്നിവരടങ്ങിയ സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് വീണ്ടും അതിനെ പുനഃസ്ഥാപിച്ചു. വിധിക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. ഈ വിധിക്കെതിരെ സമർപ്പിക്കപ്പെട്ട പുനഃപരിശോധനാ ഹരജികൾ സുപ്രീം കോടതി തള്ളിക്കളയുക കൂടി ചെയ്തതോടെ ഈ വിഷയത്തിലെ അന്തിമ വിധിയായിരിക്കും ഇത് എന്ന പ്രതീതി വരെ സൃഷ്ടിക്കപ്പെട്ടിരുന്നു.

എന്നാൽ, 2016 ൽ കൂടുതൽ പേര് ഈ സെൿഷനെതിരെ സുപ്രീം കോടതിയെ സമീപിച്ചതോട് കൂടി വിഷയം വീണ്ടും ഉയർന്നുവന്നു. ഡാൻസർ എൻ.എസ് ജോഹർ, മാധ്യമ പ്രവർത്തകൻ സുനിൽ മെഹ്‌റ, ഷെഫ് റിതു ഡാൽമിയ, വ്യവസായി അയേഷ കപൂർ തുടങ്ങിയ പ്രമുഖർ സമർപ്പിച്ച ഹരജി ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഭരണഘടനാ ബെഞ്ചിന് കൈമാറി. സെക്ഷൻ 377 ന് ഇരയായവർ നേരിട്ട് സുപ്രീം കോടതിയെ സമീപിച്ചതിനാലാണ് കേസ് ഭരണഘടനാ ബെഞ്ചിന് കൈമാറിയത്. ഒരു വ്യക്തിയുടെ ലൈംഗിക ക്രമീകരണം സ്വകാര്യതക്കുള്ള അവകാശത്തിന്റെ പരിധിയിൽ വരും എന്ന സുപ്രീം കോടതി വിധി ഈ കേസിൽ പരിഗണിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

3 . ശബരിമലയിലെ സ്ത്രീപ്രവേശനം.

നവീകരണത്തിന്റെ പേരിൽ മതസ്വാതന്ത്രത്തിലേക്കുള്ള സ്റ്റേറ്റിന്റെ കടന്നുകയറ്റം, മതസ്വാതന്ത്ര്യത്തിനുള്ള പൗരന്മാരുടെ അവകാശം തുടങ്ങിയ വിഷയങ്ങളിലേക്ക് കൂടുതൽ വെളിച്ചം വീശിയ കേസാണ് ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടത്. ആർത്തവമുള്ള സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കാൻ പാടില്ലെന്ന വിശ്വാസം നിയമ സാധുതയുള്ളതാണോ എന്ന് പരിശോധിക്കുന്ന സമയത്തു സങ്കീർണമായ മറ്റു പല കാര്യങ്ങളും കോടതിക്ക് പരിഗണിക്കേണ്ടതായി വരും. ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരമുള്ള മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തിന് കീഴിലാണോ അതോ ആർട്ടിക്കിൾ 14 , 15 പ്രകാരം നിരോധിക്കപ്പെട്ട ലിംഗ വിവേചനത്തിന്റെ പരിധിയിലാണോ ഈ വിശ്വാസം പെടുക എന്ന സങ്കീർണമായ ചോദ്യത്തിന് കൂടി സുപ്രീം കോടതിക്ക് ഉത്തരം കണ്ടെത്തേണ്ടി വരും. സ്ത്രീകൾക്ക് ശബരിമലയിലേക്കുള്ള പ്രവേശനം നിഷേധിക്കുന്നത് തൊട്ടുകൂടായ്മയാണെന്ന് വരെ വാദിക്കുന്നവരുമുണ്ട്. ഹരജിക്കാരും എതിർഭാഗക്കാരും തങ്ങളുടെ വാദം സ്ഥാപിക്കാൻ ഭരണഘടനയിലെ ആർട്ടിക്കിൾ 25 തന്നെയാണ് ഉയർത്തിപ്പിടിക്കുന്നത് എന്നതും ഈ കേസിനെ കൂടുതൽ പ്രത്യേകതയുള്ളതാക്കുന്നുണ്ട്.

വിരമിക്കാന്‍ 18 ദിവസം: ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പറയാനിരിക്കുന്നത് നിർണ്ണായക കേസുകൾ
അയ്യപ്പന് തന്റെ ബ്രഹ്മചര്യം സംരക്ഷിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട് വിചിത്രമായ വാദങ്ങളാണ് കോടതിയിൽ അരങ്ങേറിയത്. ആർട്ടിക്കിൾ 26 പ്രകാരം മതവിശ്വാസങ്ങൾ സംരക്ഷിക്കാനുള്ള അവകാശമുള്ള വിഭാഗമാണോ അയ്യപ്പ ഭക്‌തർ എന്നതും കോടതിയുടെ പരിഗണനക്ക് വരും. ഓഗസ്റ്റ് 1 നാണ് കേസ് അന്തിമ വിധിക്കായി സുപ്രീം കോടതി മാറ്റിവെച്ചത്.

4 . വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന നിയമത്തിന്റെ സാധുത.

ഐ.പി.സിയിലെ സെക്ഷൻ 497 നെതിരെ സമർപ്പിക്കപ്പെട്ട ഹരജികൾ ലിംഗ സമത്വം, വ്യക്തിയുടെ അന്തസ്സിനും സ്വകാര്യതക്കുമുള്ള അവകാശം എന്നിവയുമായി ബന്ധപ്പെട്ടതാണ്. വിവാഹേതര ലൈംഗിക ബന്ധത്തിനുള്ള ശിക്ഷയിൽ നിന്ന് സ്ത്രീയെ ഒഴിവാക്കിയത് സ്ത്രീ സ്വയം പര്യാപ്തതയില്ലാത്ത ഉപഭോഗ വസ്തു മാത്രമാണ് എന്ന പാരമ്പര്യ ചിന്താഗതിയുടെ ഭാഗമായിട്ടാണ് എന്നാണ് ഹർജിക്കാരുടെ വാദം. മറ്റൊരു പുരുഷന്റെ ഭാര്യയുമായി അയാളുടെ സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും ഈ വകുപ്പ് പ്രകാരം കുറ്റകരമല്ല. വ്യക്തിയുടെ അന്തസ്സിനെ ഹനിക്കുന്നു എന്ന കാരണത്താൽ ഇതിനെതിരെയും ഹരജികൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. വിവാഹേതര ബന്ധവുമായി ഉയർന്നു വന്ന മറ്റൊരു ചോദ്യം രണ്ടു പ്രായ പൂർത്തിയായ വ്യക്തികൾ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ അത് പാരമ്പര്യവുമായി ഒത്തുപോകുന്നില്ല എന്ന കാരണത്താൽ കുറ്റകരമാക്കേണ്ടതുണ്ടോ എന്നതാണ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഓഗസ്റ്റ് 8 നാണ് കേസ് അന്തിമ വിധി പറയുന്നതിനായി മാറ്റിവെച്ചത്.

വിവാഹേതര ലൈംഗിക ബന്ധത്തിനുള്ള ശിക്ഷയിൽ നിന്ന് സ്ത്രീയെ ഒഴിവാക്കിയത് സ്ത്രീ സ്വയം പര്യാപ്തതയില്ലാത്ത ഉപഭോഗ വസ്തു മാത്രമാണ് എന്ന പാരമ്പര്യ ചിന്താഗതിയുടെ ഭാഗമായിട്ടാണ് എന്നാണ് ഹർജിക്കാരുടെ വാദം. മറ്റൊരു പുരുഷന്റെ ഭാര്യയുമായി അയാളുടെ സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും ഈ വകുപ്പ് പ്രകാരം കുറ്റകരമല്ല. വ്യക്തിയുടെ അന്തസ്സിനെ ഹനിക്കുന്നു എന്ന കാരണത്താൽ ഇതിനെതിരെയും ഹരജികൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്
5 . കുറ്റാരോപിതരായ രാഷ്ട്രീയക്കാരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുന്നതുമായി ബന്ധപ്പെട്ട കേസ്.

ക്രിമിനൽ കേസുകളിൽ പ്രതി ചേർക്കപ്പെട്ട രാഷ്ട്രീയക്കാരെ തിരഞ്ഞെടുപ്പുകളിൽ നിന്ന് വിലക്കുന്നതുമായി ബന്ധപ്പെട്ട കേസാണിത്. ജനപ്രാതിനിത്യ നിയമ പ്രകാരം കുറ്റം ചുമത്തപ്പെട്ട രാഷ്ട്രീയക്കാർക്ക് മാത്രമേ നിലവിൽ തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുള്ളൂ. രാഷ്ട്രീയക്കാർ ഉൾപ്പെട്ട കേസുകളുടെ വിചാരണ മനപ്പൂർവ്വം പിന്തിപ്പിക്കപ്പെടുകയാണെന്നും അത് കാരണം അവർക്ക് തിരഞ്ഞെടുപ്പുകളിൽ യഥേഷ്ടം മത്സരിക്കാനുള്ള അവസരം ലഭ്യമാവുകയും ചെയ്യുന്നു എന്നാണ് ഈ കേസിൽ ഹർജിക്കാരുടെ വാദം. എന്നാൽ, തിരഞ്ഞെടുപ്പ് ചട്ടത്തിൽ നിലവിലില്ലാത്ത പുതിയ വ്യവസ്ഥ കൂട്ടിച്ചേർക്കാനുള്ള അധികാരം കോടതിക്കില്ല എന്ന് പറഞ്ഞു കൊണ്ട് ഈ നീക്കത്തെ ശക്തമായി എതിർക്കുകയായിരുന്നു കേന്ദ്ര സർക്കാർ. ഓഗസ്റ്റ് 28 നാണ് അന്തിമ വിധി പറയാനായി ഭരണഘടനാ ബെഞ്ച് കേസ് മാറ്റിവെച്ചത്.

6 . അയോദ്ധ്യ കേസ്

നമസ്കാരം പള്ളിയിൽ വെച്ച് തന്നെ നിർവ്വഹിക്കുക എന്നത് ഇസ്ലാമിക വിശ്വാസ പ്രകാരം ഒഴിച്ച് കൂടാത്തതല്ല എന്ന 1994 ലെ സുപ്രീം കോടതി വിധി വലിയ ബെഞ്ചിന് വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സമർപ്പിക്കപ്പെട്ട ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്. സുന്നി വഖ്ഫ് ബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡോക്ടർ രാജീവ് ധവാൻ ആണ് ബെഞ്ച് മാറ്റത്തിന് വേണ്ടി ആവശ്യം ഉന്നയിച്ചത്. നിസ്കാരം പള്ളിയിൽ തന്നെ വേണമെന്നില്ല എന്ന് ഇസ്മാഈൽ ഫാറുഖി കേസിൽ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ഹരജിയിൽ രാജീവ് ധവാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 20 നാണ് അന്തിമ വിധി പറയാനായി കേസ് സുപ്രീം കോടതി മാറ്റിവെച്ചത്.

വിരമിക്കാന്‍ 18 ദിവസം: ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പറയാനിരിക്കുന്നത് നിർണ്ണായക കേസുകൾ
7 . കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണം

കോടതി നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസാണിത്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി കോടതി നടപടികൾ തത്സമയ സംപ്രേക്ഷണം ചെയ്യുന്നതിന് വിരോധമില്ല എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണവും വീഡിയോ ചിത്രീകരണവും ഏതു തരത്തിലാവണം എന്ന കാര്യത്തിൽ തീരുമാനമെടുക്കാനായി ഓഗസ്റ്റ് 24 നാണ് സുപ്രീം കോടതി ഈ കേസ് മാറ്റിവെച്ചത്. ചീഫ് ജസ്റ്റിസിന്റെ ചേംബറിൽ വരുന്ന പ്രധാനപ്പെട്ട കേസുകളുടെ വാദം പരീക്ഷണാടിസ്ഥാനത്തിൽ തത്സമയ സംപ്രേക്ഷണം നടത്താം എന്നാണ് ഇത് സംബന്ധമായി അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ കോടതിയെ അറിയിച്ചത്.

8 . പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നവർ ആക്രമണങ്ങൾ അഴിച്ചുവിടുന്നത് തടയാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ.

പ്രതിഷേധങ്ങളുടെ പേരിൽ അക്രമാസക്തരായ ജനക്കൂട്ടങ്ങൾ പൊതു, സ്വകാര്യ മുതലുകൾ നശിപ്പിക്കുന്നത് തടയാനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടുവരാമെന്ന് ഓഗസ്റ്റ് 20 നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കിയത്. അത്തരം അക്രമികൾക്കെതിരെ നടപടിയെടുക്കുന്നതിൽ പോലീസിന്റെ ഭാഗത്തുണ്ടാകുന്ന വീഴ്ചയെ അതിരൂക്ഷമായ ഭാഷയിലാണ് അറ്റോർണി ജനറൽ അന്ന് കോടതിയിൽ വിമർശിച്ചത്. എസ്സി./എസ്.ടി സംരക്ഷണ നിയമ ഭേദഗതിക്കെതിരെ മഹാരാഷ്ട്രയിൽ നടന്ന പ്രതിഷേധം, പത്മാവതി സിനിമക്കെതിരെ തീവ്ര വലതുപക്ഷ സംഘടനകൾ നടത്തിയ പ്രതിഷേധം, ഇവയൊക്കെയാണ് അറ്റോർണി ജനറലിനെ ചൊടിപ്പിച്ചത്.

കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി സമർപ്പിച്ച പൊതു താല്പര്യ ഹരജിയിൽ വാദം കേൾക്കവെയാണ് അറ്റോർണി ജനറൽ പ്രതിഷേധത്തിന്റെ പേരിൽ അക്രമം അഴിച്ചുവിടുന്നവർക്കെതിരെ രൂക്ഷമായ ഭാഷയിൽ സംസാരിച്ചത്. ഇവ്വിഷയകമായി 2009 ൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കാൻ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടണമെന്നും പുതിയ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നുമുള്ള ഹർജിക്കാരുടെ ആവശ്യത്തോട് അനുഭാവപൂര്ണമായാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പ്രതികരിച്ചത്.

വിരമിക്കാന്‍ 18 ദിവസം: ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പറയാനിരിക്കുന്നത് നിർണ്ണായക കേസുകൾ
9 . പിന്നോക്ക വിഭാഗക്കാരുടെ ജോലിക്കയറ്റത്തിന് സംവരണം പണിഗണിക്കുന്നതുമായി ബന്ധപ്പെട്ട കേസ്.

പിന്നോക്ക വിഭാഗക്കാർക്ക് ജോലിക്കയറ്റം നൽകുന്ന സമയത്തു അവരുടെ പിന്നോക്കാവസ്ഥയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായാൽ മാത്രം സംവരണം പരിഗണിച്ചാൽ മതി എന്ന 2006 ലെ എം നാഗരാജ് കേസിലെ സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേസ് ആണിത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് കുരിയൻ ജോസഫ്, ജസ്റ്റിസ് ആർ.എഫ് നരിമാൻ, ജസ്റ്റിസ് എസ്.കെ കൗൾ, ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ച് ഓഗസ്റ്റ് 30 ന് കേസ് വിധി പറയാനായി മാറ്റിവെച്ചു.

10 . വിവരാവകാശ നിയമം ഭിന്നശേഷി സൗഹൃദമാക്കുന്നതുമായി ബന്ധപ്പെട്ട കേസ്.

ജനസംഖ്യയിൽ ഒരു വലിയ വിഭാഗത്തിന് വിവരാവകാശ നിയമം ഉപയോഗപ്പെടുത്താൻ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അസീർ ജമാൽ എന്ന വ്യക്തി സമർപ്പിച്ച പൊതു താല്പര്യ ഹരജിയുമാണ് ബന്ധപ്പെട്ടതാണിത്. ഭിന്നശേഷിക്കാർക്ക് കൂടി ഉപകാരപ്രദമാകുന്ന രീതിയിൽ 2012 ലെ വിവരാവകാശ നിയമം ഭേദഗതി ചെയ്യാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, എ.എം ഖാൻവിൽക്കർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

11 . ജനപ്രതിനിധികൾ അഭിഭാഷക വൃത്തി ചെയ്യന്നതുമായി ബന്ധപ്പെട്ട ഹരജി.

ഒരു വ്യക്തി ഒരേ സമയം അഭിഭാഷകന്റെയും ജനപ്രതിനിധിയുടെയും ജോലി ചെയ്യരുതെന്ന് ആവശ്യപ്പെട്ടു കൊണ്ട് സമർപ്പിക്കപ്പെട്ട ഹരജി ജൂലൈ 9 നാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വിധി പറയാനായി മാറ്റിവെച്ചത്. അതെസമയം, ജനപ്രതിനിധികളെ അഭിഭാഷക വൃത്തിയിൽ നിന്ന് തടയാനാവില്ല എന്ന നിലപാടാണ് കേന്ദ്ര സർക്കാരും അറ്റോർണി ജനറലും സ്വീകരിച്ചത്. ജനപ്രതിനിധികൾ അഭിഭാഷകരാകുന്നതിൽ എതിർപ്പില്ലെന്ന് ബാർ കൗൺസിലും അറിയിച്ചിരുന്നു.

അതെസമയം, ജനപ്രതിനിധികളെ അഭിഭാഷക വൃത്തിയിൽ നിന്ന് തടയാനാവില്ല എന്ന നിലപാടാണ് കേന്ദ്ര സർക്കാരും അറ്റോർണി ജനറലും സ്വീകരിച്ചത്. ജനപ്രതിനിധികൾ അഭിഭാഷകരാകുന്നതിൽ എതിർപ്പില്ലെന്ന് ബാർ കൗൺസിലും അറിയിച്ചിരുന്നു
സ്ത്രീ ചേലാകർമ്മം

മുകളിൽ പറഞ്ഞ ഹരജികൾക്കു പുറമെ സ്ത്രീ ചേലാകര്മ്മത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹരജിയിൽ ചീഫ് ജസ്റ്റിസ് പുറപ്പെടുവിക്കുന്ന അന്തിമ വിധിയും രാജ്യം ഉറ്റുനോക്കുന്ന അപൂർവ്വം വിധികളിൽ ഒന്നാണ്. ദാവൂദി ബോറ സമുദായമാണ് ഇന്ത്യയിൽ സ്ത്രീ ചേലാകർമ്മം ഇപ്പോഴും തുടരുന്നത്. കേസിൽ ഈയാഴ്ചയോട് കൂടി സുപ്രീം കോടതി വാദം കേൾക്കൽ പൂർത്തീകരിക്കും.

You might also like

-