തിരുപനയനൂർകാവ് ഭഗവതി ക്ഷേത്ര പരിസരത്ത് മാലിന്യ സംസ്ക്കരണ പ്ലാൻ്റ് സ്ഥാപിച്ചു.

ക്ഷേത്ര പരിസരത്ത് നിർമ്മിച്ച മാലിന്യ സംസ്ക്കരണ പ്ലാൻ്റ് ഉദ്ഘാടനം തലവടി ഗ്രാമപഞ്ചായത്ത് അംഗം ബിനു സുരേഷ് നിർവഹിച്ചു.

0

എടത്വ| മാലിന്യ സംസ്ക്കരണ പ്ലാൻ്റ് ഉദ്ഘാടനവും മഴക്കാല പൂർവ്വ ശുചികരണ ബോധവത്ക്കരണ സെമിനാറും തലവടി തിരുപനയനൂർ കാവ് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു.ക്ഷേത്രസമിതി പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. ക്ഷേത്രം മുഖ്യതന്ത്രി നീലകണ്ഠരര് ആനന്ദൻ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു സമ്മേളനം ഉദ്ഘാടനം ചെയ്തു. ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ പ്രസിഡൻ്റ് ഡോ.ജോൺസൺ വി.ഇടിക്കുള ബോധവത്ക്കരണ സന്ദേശം നല്കി.

ക്ഷേത്ര പരിസരത്ത് നിർമ്മിച്ച മാലിന്യ സംസ്ക്കരണ പ്ലാൻ്റ് ഉദ്ഘാടനം തലവടി ഗ്രാമപഞ്ചായത്ത് അംഗം ബിനു സുരേഷ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിബു എൻ.എസ്, ജൂണിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് മീരാ എം, വ്യാപാരി വ്യവസായി ഏകോപന സമിതി തലവടി യൂണിറ്റ് പ്രസിഡൻ്റ് പ്രകാശ് പനവേലി, ഗിരിജ ആനന്ദൻ നമ്പൂതിരി, ജ്യോതി പ്രസാദ്, ക്ഷേത്രസമിതി സെക്രട്ടറി അജികുമാർ കലവറശ്ശേരിൽ, ക്ഷേത്രം മാതൃസംഘം പ്രസിഡൻ്റ് പ്രഭാ രഘുനാഥ് എന്നിവർ പ്രസംഗിച്ചു

You might also like

-