നിപ രോഗലക്ഷണമുള്ളവർ 8 പേർ 251 പേർ സമ്പര്‍ക്കപ്പട്ടികയിൽ

നിലവില്‍ 251 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നേരത്തെ ഇത് 188 ആയിരുന്നു. 251 പേരില്‍ 32 പേര്‍ ഹൈറിസ്‌ക് കാറ്റഗറിയില്‍ പെട്ടവരാണ്. എട്ടുപേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ സ്രവ സാമ്പിളുകള്‍ പരിശോധിച്ച് ഫലം വരുന്നതിനെ അടിസ്ഥാനമാക്കിയാകും തുടര്‍ നടപടികള്‍

0

കോഴിക്കോട് | നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കത്തിലുള്ള അഞ്ച് പേർക്ക് കൂടി രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇതോടെ ലക്ഷണങ്ങളുള്ളവരുടെ എണ്ണം എട്ടായി. മുപ്പത്തി രണ്ട് പേരാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇവരുടെ സ്രവ സാമ്പിളുകള്‍ പരിശോധനക്കായി പൂനൈ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. അതേസമയം നിപ പ്രതിരോധ പ്രവർത്തനങ്ങൾക്കായി രണ്ടാം കേന്ദ്രസംഘം ഇന്ന് സംസ്ഥാനത്തെത്തും. പൂനൈ വൈറോളജി ലാബിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് കേരളത്തിലെത്തുന്നത്. ഡോ.റിമ ആർ.സഹായിയുടെ നേതൃത്വത്തിലുള്ള സംഘമാണെത്തുന്നത്.

നിലവില്‍ 251 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നേരത്തെ ഇത് 188 ആയിരുന്നു. 251 പേരില്‍ 32 പേര്‍ ഹൈറിസ്‌ക് കാറ്റഗറിയില്‍ പെട്ടവരാണ്. എട്ടുപേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ സ്രവ സാമ്പിളുകള്‍ പരിശോധിച്ച് ഫലം വരുന്നതിനെ അടിസ്ഥാനമാക്കിയാകും തുടര്‍ നടപടികള്‍.

രോഗ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി ഇന്നലെ ഒരു വവ്വാലിന്റെ സാമ്പിള്‍ മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിരുന്നു. ശേഖരിക്കുന്ന സാമ്പിളുകള്‍ തിരുവനന്തപുരത്തേയും ഭോപ്പാലിലെയും ലാബുകളിലേക്ക് പരിശോധനയക്കായി അയക്കും. ഈ ഫലം അടിസ്ഥാനമാക്കിയാണ് തുടര്‍ നടപടികള്‍ സ്വീകരിക്കുക. പ്രദേശത്തെ വവ്വാലിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

കേരളത്തില്‍ നിപ കണ്ടെത്തിയ സാഹചര്യത്തില്‍ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് തമിഴ്‌നാട് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂര്‍, തേനി, തെങ്കാശി, കന്യാകുമാരി ജില്ലകള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയത്. പരിശോധന ശക്തമാക്കാന്‍ പ്രത്യേക സംഘങ്ങളെ നിയോഗിക്കും. അതിര്‍ത്തി ജില്ലകളില്‍ സമ്പൂര്‍ണ കൊവിഡ് വാക്‌സിനേഷന്‍ നടപ്പാക്കാന്‍ പത്താം തീയതി മുതല്‍ മെഗാ ക്യാംപ് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി എം.സുബ്രഹ്‌മണ്യന്‍ നിയമസഭയില്‍ അറിയിച്ചു.

You might also like

-