കൂട്ടിക്കലിൽ ഉരുൾപൊട്ടൽ: 6 മൃതദേഹം കണ്ടെത്തി; 7 പേർക്കായി തെരച്ചിൽ തുടരുന്നു

ഉരുൾപൊട്ടല്ലിൽ 3 വീടുകൾ ഒലിച്ചുപോയി

0

കോട്ടയം ജില്ലയിലെ കൂട്ടിക്കൽ പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ 6 പേരുടെ മൃതദേഹം കണ്ടെത്തിയെന്ന് പഞ്ചായത്ത് പ്രസിഡന്റ്. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. 7 പേരെ കാണാതായി എന്നാണ് വിവരം.

ഉരുൾപൊട്ടല്ലിൽ 3 വീടുകൾ ഒലിച്ചുപോയി. പുലർച്ചെ മുതൽ പെയ്യുന്ന ശക്തമായ മഴയെത്തുടർന്നാണ് ഉരുൾപൊട്ടലുണ്ടായത്. പൂഞ്ഞാർ തെക്കേക്കരയിലും മുണ്ടക്കയത്തുമൊക്കെ ഉരുൾപൊട്ടൽ ഉണ്ടായെങ്കിലും അത് തീവ്രത കുറഞ്ഞവ ആയിരുന്നു. എന്നാൽ, കൂട്ടിക്കലിൽ ഉണ്ടായത് ശക്തമായ ഉരുൾപൊട്ടലാണ്.

വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി മീനച്ചിലാറ്റിലേക്കും മണിമലയാറ്റിലേക്കും വെള്ളം ഇരച്ചെത്തിയാണ് ജില്ലയിൽ വെള്ളപ്പൊക്കമുണ്ടായത്. വെള്ളപ്പൊക്കത്തിൽ വീടുകളിൽ വെള്ളം കയറുകയും വാഹനങ്ങളും കോഴി ഫാമുകളും അടക്കമുള്ളവ ഒഴികിപ്പോവുകയും ചെയ്തു.

You might also like