മൂന്നാറില്‍ 5 കോടിയുടെ തിമിംഗല ഛര്‍ദ്ദില്‍ പിടികൂടിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച്, വനം വകുപ്പ് ഇടനിലക്കാരൻ പിടിയിൽ

കോടികളുടെ കച്ചവടത്തിൽ ഇടനിലക്കാരനായി നിന്നിരുന്നത് മുരുകനന്ന് പ്രതികളുടെ മൊഴിക ളുടെ മൊഴിയിൽ നിന്നും വനംവകുപ്പിന് വിവരംലഭിച്ചിരുന്നു

0

മൂന്നാർ :മൂന്നാറില്‍ തിമിംഗല ഛര്‍ദ്ദില്‍ പിടികൂടിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച്, വനം വകുപ്പ് . പിടിയിലവരെ ചോദ്യം ചെയ്തിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വനം വകുപ്പ് നടത്തിയ പരിശോധനയിൽ ഒരാള്‍ കൂടി പിടിയിലായി. പഴയ മൂന്നാര്‍ സ്വദേശി എസ് മുരുകനാണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച വനംവകുപ്പിന്റെ പിടിയിലായ പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോടികളുടെ കച്ചവടത്തിൽ ഇടനിലക്കാരനായി നിന്നിരുന്നത് മുരുകനന്ന് പ്രതികളുടെ മൊഴിക ളുടെ മൊഴിയിൽ നിന്നും വനംവകുപ്പിന് വിവരംലഭിച്ചിരുന്നു .തിമിംഗല ശർദ്ധി മുരുകന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് തമിഴ്‍നാട്ടിൽ നിന്നും പ്രതികൾ മൂന്നാറില്‍ വില്‍പനക്ക് എത്തിച്ചതെന്നാണ് പിടിയിലായ 5 പ്രതികളുടെയും മൊഴി.തമിഴ്‌നാട്ടില്‍ നിന്നുള്ള ആളാണ് ഇതു വില്‍ക്കാന്‍ ഏല്‍പിച്ചതെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. താഴിനാട്ടിൽ ഇവർക്ക്
ആംബർ ഗ്രീസ് കൈമാറിയ ആളെ കുറിച്ച് വനം വകുപ്പ് തമിഴ് നാട് ഉദ്യോഗസ്ഥരുടെ സഹായത്തോടെ അന്വേഷണം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത് അതേസമയം മുന്നാറിൽനിന്നും അഞ്ചുകോടിയുടെ നിരോധ അംബർഗ്രീസ് പിടികൂടിയ സംഭവത്തിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ ഡി ആർ ഐ അന്വേഷിച്ചേക്കുമെന്ന സൂചനയും നിലവിലുണ്ട് .
പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.റേഞ്ച് ഓഫിസര്‍ എസ് ഹരീന്ദ്ര കുമാര്‍,വനം വിജിലന്‍സ് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ജയ്‌സണ്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു 5 കിലോ ആംബര്‍ഗ്രിസുമായി മൂന്നാറിലെ ഹോംസ്‌റ്റേയില്‍ നിന്നും പ്രതികളെ പിടികൂടിയത്.

You might also like

-