1500 ചതുരശ്ര അടിയ്ക്ക് മുകളിലുള്ള നിർമാണങ്ങൾ ക്രമപ്പെടുത്തുന്നതിന് ഫീസ് ജനങ്ങളോടുള്ള വെല്ലുവിളി – പി ജെ ജോസഫ്

1500 ചതുരശ്ര അടിയ്ക്ക് മുകളിലുള്ള നിർമാണങ്ങൾ ക്രമപ്പെടുത്തേണ്ടി വന്നാൽ ഉയർന്ന ഫീസ് ഈടാക്കുമെന്ന തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സർക്കാരിനുള്ള ധനാഗമമാർഗ്ഗമായി ഇതിനെ കാണരുത്. സർക്കാർ ഭൂമി വ്യാജ പട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയവർ നടത്തുന്ന അനധികൃത നിർമാണ പ്രവർത്തനങ്ങളേയും നിയമപരമായി പട്ടയം ലഭിച്ച ഭൂമിയിൽ നടന്നിട്ടുള്ള നിർമാണ പ്രവർത്തനങ്ങളേയും ഒരേ ഗണത്തിൽപ്പെടുത്തരുത്.

0

തൊടുപുഴ | 1964 ലെയും 1993 ലെയും ഭൂപതിവ് ചട്ടങ്ങളിൽ സമഗ്ര ഭേദഗതി കൊണ്ടു വരുമെന്നു പറഞ്ഞ മുഖ്യമന്ത്രി വാഗ്‌ദാന ലംഘനം നടത്തിയതായി കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ കുറ്റപ്പെടുത്തി. നിലവിലുള്ള നിർമാണങ്ങൾ ക്രമവല്ക്കരിക്കുകയും നിർമാണ നിരോധനം ഭാവിയിൽ ഉണ്ടാകാതെ നോക്കേണ്ടതിനും പകരം ഇടുക്കിയിലെ ജനങ്ങളെ കബളിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. പട്ടയ ഭൂമിയിലെ നിർമാണങ്ങൾ മാനദണ്ഡം നിശ്ചയിച്ച് ക്രമപ്പെടുത്താനും 1500 ചതുരശ്ര അടി വരെയുള്ള നിർമാണങ്ങൾ മാത്രം ക്രമപ്പെടുത്തും എന്നത് നീതികരിക്കാനാവില്ല.

1500 ചതുരശ്ര അടിയ്ക്ക് മുകളിലുള്ള നിർമാണങ്ങൾ ക്രമപ്പെടുത്തേണ്ടി വന്നാൽ ഉയർന്ന ഫീസ് ഈടാക്കുമെന്ന തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സർക്കാരിനുള്ള ധനാഗമമാർഗ്ഗമായി ഇതിനെ കാണരുത്. സർക്കാർ ഭൂമി വ്യാജ പട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയവർ നടത്തുന്ന അനധികൃത നിർമാണ പ്രവർത്തനങ്ങളേയും നിയമപരമായി പട്ടയം ലഭിച്ച ഭൂമിയിൽ നടന്നിട്ടുള്ള നിർമാണ പ്രവർത്തനങ്ങളേയും ഒരേ ഗണത്തിൽപ്പെടുത്തരുത്. 2019 ഡിസംബർ 17 ലെ സർവകക്ഷി യോഗ തീരുമാനത്തിൽ നിന്നും സർക്കാർ വ്യതിചലിച്ചതായും മറ്റു ജില്ലക്കാർക്ക് നല്കുന്ന അതേ പരിഗണന ഇടുക്കിയിലെ ജനങ്ങൾക്ക് നൽകാനും സർക്കാർ തയാറാകണമെന്നും ജോസഫ് ആവശ്യപ്പെട്ടു

You might also like