13 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിപിടിയിൽ

സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്‌ക്ക് റിമാൻഡ് ചെയ്തു.

0

വണ്ടിപ്പെരിയാർ/ഇടുക്കി : പ്രണയം നടിച്ച് 13 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. വണ്ടന്മേട് പുത്തൻവീട്ടിൽ പ്രമോദാണ് അറസ്റ്റിലായത്. 3 ദിവസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വണ്ടിപ്പെരിയാർ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്‌ക്ക് റിമാൻഡ് ചെയ്തു.

മൂന്ന് ദിവസം മുൻപാണ് കുട്ടിയെ കാണാതാകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രമോദ് പിടിയിലാകുകയായിരുന്നു. പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തുവരുന്നത്.

-

You might also like

-