‘സ്ത്രീകൾ പൊതുസ്ഥലത്ത് ഒത്തുചേർന്നാൽ ഒരു മതാചാരവും ലംഘിക്കപ്പെടില്ല’; സമസ്ത എ പി വിഭാഗത്തിനെതിരെ കെ കെ ശൈലജ

പൊതുസ്ഥലങ്ങളില്‍ ഒത്തുചേരുകയും യോഗങ്ങളില്‍ വേദി പങ്കിടുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് കൊണ്ട് ഒരു മതാചാരവും ലംഘിക്കപ്പെടുകയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി

 

കണ്ണൂര്‍: സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവനയിൽ പ്രതികരണവുമായി മുതിര്‍ന്ന സിപിഐഎം നേതാവ് കെ കെ ശൈലജ. കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണ് സമസ്തയുടെ നിലപാടെന്ന് അവർ അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കെ കെ ശൈലജയുടെ പ്രതികരണം.

കേരളത്തിലെ സ്ത്രീകള്‍ മികച്ച വിദ്യാഭ്യാസം നേടി പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. പലരും എംഎല്‍എമാരും ജനപ്രതിനിധികളും ഡോക്ടര്‍മാരും അധ്യാപകരും വക്കീലന്മാരുമാണ്. അവര്‍ പൊതുസ്ഥലങ്ങളില്‍ ഒത്തുചേരുകയും യോഗങ്ങളില്‍ വേദി പങ്കിടുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് കൊണ്ട് ഒരു മതാചാരവും ലംഘിക്കപ്പെടുകയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുക എന്നത് ഫ്യൂഡല്‍ ആചാരക്രമമാണെന്നും ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹ്യ സേവന സ്ഥാപനങ്ങളും നടത്തുന്ന സമസ്തയില്‍ നിന്ന് ഇങ്ങനെയൊരു അഭിപ്രായപ്രകടനമുണ്ടാകുന്നത് ശരിയല്ലെന്നും ശൈലജ പറഞ്ഞു.

You might also like

-