ബ്രണ്ണൻ കോളേജിൽ എബിവിപി സ്ഥാപിച്ച കൊടിമരം നീക്കിയ പ്രിൻസിപ്പൽ ഫൽഗുണന് ഭീഷണി.

കൊടിമരം നീക്കം ചെയ്തതിനെ തുടർന്ന് സംഘർഷത്തിന് സാധ്യതയുണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു. സംഘർഷ സാധ്യത കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം കൊടിമരം മാറ്റിയത്. അനുമതിയില്ലാതെയാണ് എബിവിപി പ്രവർത്തകർ കൊടിമരം സ്ഥാപിച്ചത്.

0

ബ്രണ്ണൻ കോളേജിൽ എബിവിപി സ്ഥാപിച്ച കൊടിമരം നീക്കിയ പ്രിൻസിപ്പൽ ഫൽഗുണന് ഭീഷണി. ഫോണിലൂടെ ഭീഷണി വരുന്നതായി പ്രിൻസിപ്പൽ പറയുന്നു. എബിവിപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പലിന്റെ വീടിന് സുരക്ഷ ഏർപ്പെടുത്തി.

കൊടിമരം നീക്കം ചെയ്തതിനെ തുടർന്ന് സംഘർഷത്തിന് സാധ്യതയുണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു. സംഘർഷ സാധ്യത കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം കൊടിമരം മാറ്റിയത്. അനുമതിയില്ലാതെയാണ് എബിവിപി പ്രവർത്തകർ കൊടിമരം സ്ഥാപിച്ചത്. വിഷയം ചർച്ച ചെയ്യാൻ യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എബിവിപി പ്രവർത്തകൻ വിശാലിന്റെ ബലിദാന ദിനത്തോടനുബന്ധിച്ച് ബ്രണ്ണൻ കോളേജിൽ സ്ഥാപിച്ച കൊടിമരമാണ് പൊലീസിന്റെ സാന്നിധ്യത്തിൽ പ്രിൻസിപ്പൽ എടുത്തുമാറ്റിയത്. പ്രിൻസിപ്പൽ തന്നെ കൊടിമരം മാറ്റുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.

കോളേജിൽ കൊടിമരം സ്ഥാപിക്കണമെന്ന ആവശ്യവുമായി എബിവിപി പ്രവർത്തകർ പ്രിൻസിപ്പലിനെ സമീപിച്ചിരുന്നു. ക്യാംപസിൽ പ്രശ്‌നങ്ങൾ ഉണ്ടാവാതിരിക്കാൻ അരമണിക്കൂർ നേരത്തേക്ക് ഒരു പരിപാടിക്ക് വേണ്ടിയാണ് അനുമതി നൽകിയത്. അതു കഴിഞ്ഞാൽ കൊടിമരം മാറ്റാമെന്ന് നേതാക്കൾ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ കൊടിമരം മാറ്റിയില്ല. പിന്നീട് സംഘർഷ സാധ്യത ഉണ്ടായപ്പോൾ പൊലീസ് സഹായത്തോടെ കൊടിമരം പ്രിൻസിപ്പൽ കൊടിമരം നീക്കം ചെയ്യുകയായിരുന്നു.

അതിനിടെ ബ്രണ്ണൻ കോളേജിനുള്ളിൽ എബിവിപി വീണ്ടും കൊടിമരം സ്ഥാപിച്ചു. പ്രിൻസിപ്പലിന്റെ അനുമതിയോടെയാണ് കൊടിമരം സ്ഥാപിച്ചത്. രാവിലെ പ്രവർത്തകർ കൊടിമരവുമായി എത്തിയെങ്കിലും പൊലീസ് തടഞ്ഞിരുന്നു. ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ ജാഥയ്ക്ക് ശേഷം കൊടിമരം സ്ഥാപിക്കാമെന്ന് പറഞ്ഞാണ് പൊലീസ് തടഞ്ഞത്. ഇതിന് പിന്നാലെ പ്രിൻസിപ്പലിന്റെ അനുമതിയോടെ കൊടിമരം സ്ഥാപിക്കുകയായിരുന്നു.

You might also like

-