ജോർദാനിലെ തെക്കൻ കരക് പ്രവിശ്യയിൽ ക്രിസ്റിൻ പള്ളിക്കുനേരെയുണ്ടായ വെടിവയ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു. 40 പേർക്ക് പരിക്ക്
ആക്രമണത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജോർദാൻ രാജാവ് അബ്ദുള്ള പറഞ്ഞു. രാജ്യത്തിനെതിരെ അതിക്രമം നടത്തുന്നവരോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ജോർദാനികളുടെ ജീവന് വലിയ വിലയുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ജോർദാനിലെ തെക്കൻ കരക് പ്രവിശ്യയിൽ പള്ളിക്കുനേരെയുണ്ടായ വെടിവയ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു. 40 പേർക്ക് പരിക്കേറ്റു. രാജ്യത്തെ നടുക്കിയ ആക്രമണത്തെ ഭീകരാക്രമണമെന്നാണ് അധികൃതർ വിശേഷിപ്പിച്ചത്.
ഹ്മൂദ് പട്ടണത്തിൽ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുകയായിരുന്ന ക്രൈസ്തവർക്കുനേരെയാണ് ആക്രമണമുണ്ടായതെന്ന് പൊതു സുരക്ഷാ ഡയറക്ടറേറ്റ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആക്രമണം നടത്തിയ അജ്ഞാതരായ തോക്കുധാരികളെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
ആക്രമണത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജോർദാൻ രാജാവ് അബ്ദുള്ള പറഞ്ഞു. രാജ്യത്തിനെതിരെ അതിക്രമം നടത്തുന്നവരോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ജോർദാനികളുടെ ജീവന് വലിയ വിലയുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു.സംഭവത്തിലെ കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ എല്ലാ സർക്കാർ ഏജൻസികളും പ്രവർത്തിച്ചുവരികയാണെന്ന് പ്രധാനമന്ത്രി ജാഫർ ഹസ്സൻ അറിയിച്ചു. രാജ്യത്തിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ പെട്രയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കരക്കിൽ നടന്നത് മറ്റുള്ളവരെ അവിശ്വാസികളായി പ്രഖ്യാപിക്കുന്ന തക്ഫീറി ആശയത്തിൽ വേരൂന്നിയ തീവ്രവാദ പ്രത്യയശാസ്ത്രത്തിന്റെ ഫലമാണെന്ന് ഹസ്സൻ പറഞ്ഞു. ഇത്തരം ആശയങ്ങളെ സമൂഹത്തിൽ വേരുറപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ മരണസംഖ്യയിൽ ദിവസം മുഴുവൻ മാറ്റമുണ്ടായി. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി ഇബ്രാഹിം അൽ ബുദൂർ അറിയിച്ചു.ആക്രമണത്തിനിടെ ഒരാൾ എ.കെ.-47 തോക്ക് ഉപയോഗിച്ചിരുന്നതായി ദൃക്സാക്ഷി സർക്കാർ ഉടമസ്ഥതയിലുള്ള അൽ മംലക ടെലിവിഷനോട് പറഞ്ഞു. വെടിവയ്പ് ഏതാനും മിനിറ്റുകൾ നീണ്ടുനിന്നതായും അദ്ദേഹം പറഞ്ഞു .