ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളുടെ മരണം കൊലപാതകമെന്ന് പോലീസ്

പെൺകുട്ടികളുടെ പിതാവിനെ പൊലീസ് വീട്ടിൽ നിന്നും കൊണ്ടുപോയി. ശരീരത്തില്‍ പരിക്ക് പറ്റിയ പാടുകള്‍ കണ്ടെത്താനായിട്ടില്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

0

ലക്‌നൗ :ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്നെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പെൺകുട്ടികളെ ആരോ ബലമായി വിഷം കൊടുത്ത് കൊന്നതാണെന്ന നിഗമനത്തിലാണ് പോലീസ് .പെൺകുട്ടികളുടെ പിതാവിനെ പൊലീസ് വീട്ടിൽ നിന്നും കൊണ്ടുപോയി. ശരീരത്തില്‍ പരിക്ക് പറ്റിയ പാടുകള്‍ കണ്ടെത്താനായിട്ടില്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര്‍ പ്രദേശ് പൊലീസ് മേധാവി ഹിതേഷ് ചന്ദ്ര അശ്വതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേസിന്റെ എഫ്‌ഐആറില്‍ ഐപിസി 302 പൊലീസ് ചേര്‍ത്തു. ശരീരത്തില്‍ ബാഹ്യമുറിവുകള്‍ ഇല്ലായെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൈയ്യും കാലും കെട്ടിയിട്ടതിന്റെ ലക്ഷണവും ശരീരത്തില്‍ ഇല്ല. മരണകാരണം വിഷം ഉള്ളില്‍ ചെന്നാണ്. ആന്തരീകാവയവങ്ങള്‍ രാസ പരിശോധക്കയച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ അബോധാവസ്ഥയില്‍കണ്ട ബന്ധുവിനെ വീണ്ടും ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചു.

പതിമൂന്നും പതിനാറും വയസുള്ള കുട്ടികളാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ മൂന്നാമത്തെ പെണ്‍കുട്ടിയെ ആശുപത്രിയിലാക്കുകയും ചെയ്തു. കന്നുകാലികള്‍ക്ക് പുല്ല് തേടിപ്പോയ മൂവരും ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വനത്തിന് സമീപത്തുള്ള പാടത്ത് നിന്നും രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്. അസോഹ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.

You might also like

-