കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് 60 വര്‍ഷം തടവ്

തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, ലൈംഗിക പീഡനം എന്നീ മൂന്ന് കുറ്റങ്ങള്‍ക്ക് 60 വര്‍ഷം വീതവും, മയക്കുമരുന്ന് ഉപയോഗിച്ചതിന് 2 വര്‍ഷവും ശിക്ഷയാണ് കോടതി വിധിച്ചത്

0

ആര്‍ലിംഗ്ടണ്‍ (ടെക്‌സസ്സ്): യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്സ് (ആര്‍സിംഗ്ടണ്‍) വിദ്യാര്‍ത്ഥിനിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി എ ടി എംല്‍ നിന്ന് നിര്‍ബന്ധമായി പണം പിന്‍വലിക്കുകയും, തുടര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത യുവാവിന് ക്രിമിനല്‍ ഡിസ്ട്രിക്റ്റ് കോര്‍ട്ട് 396, 60 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. ജൂലായ് 25 വ്യാഴാഴ്ചയായിരുന്ന വിധി.

തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, ലൈംഗിക പീഡനം എന്നീ മൂന്ന് കുറ്റങ്ങള്‍ക്ക് 60 വര്‍ഷം വീതവും, മയക്കുമരുന്ന് ഉപയോഗിച്ചതിന് 2 വര്‍ഷവും ശിക്ഷയാണ് കോടതി വിധിച്ചത്. എന്നാല്‍ ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.

സംഭവം ഇങ്ങനെ 2018 ജൂണില്‍ യു ടി എ ബിലവസിലുള്ള മിഡ്ടൗണ്‍ അപ്പാര്‍ട്ട്‌മെന്റിലെ പാര്‍ക്കിങ്ങ് ലോട്ടില്‍ പുലര്‍ച്ച മൂന്ന് മണിക്കാണ് വിദ്യാര്‍ത്ഥി കാറില്‍ എത്തിയത്. കാറില്‍ നിന്നും പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രതി ഇരുപത് വയസ്സ് പ്രായമുള്ള ജോയല്‍ മാംബെ തോക്കുമായി ചാടി വീഴുകയും ബലമായി കാറ് സമീപമുള്ള എ ടി എം കൗണ്ടറിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അവിടെ നിന്നും പണം പിന്‍വലിപ്പിച്ചതിന് ശേഷം മറ്റൊരു പാര്‍ക്കിങ്ങ് ലോട്ടിലേക്ക് കാര്‍ കൊണ്ടുപോയി അവിടെവെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.

വിദ്യാര്‍ത്ഥിനിയെ വിട്ടിയയ്ക്കുന്നതിന് മുമ്പ് ഡ്രൈവിംഗ് ലൈസെന്‍സിന്റെ ഫോട്ടോ എടുത്തി പുറത്തു അറിയിച്ചാല്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഒരു വിധത്തില്‍ വിദ്യാര്‍ത്ഥിനി കാറോടിച്ച് വീട്ടില്‍ എത്തി വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനുള്ളില്‍ പ്രതിടെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

കോടതിയില്‍ കുറ്റം സമ്മതിച്ച പ്രതി, മയക്കുമരുന്നിന്‍രെ സ്വാധീനത്തിലാണ് ഇതെല്ലാം ചെയ്തതെന്നും, ശിക്ഷ ഇളവ് ചെയ്യുമെന്നും അഭ്യര്‍ത്ഥിച്ചുവെങ്കിലും കോടതി പരിഗണിച്ചില്ല. മുപ്പത് വര്‍ഷത്തെ ശിക്ഷ അനുഭവിച്ചാല്‍ മാത്രമേ പരോളിന് അര്‍ഹത ലഭിക്കുക.

You might also like

-