സൗഖ്യം പ്രാപിക്കുന്നതിനുള്ള ഏക മാർഗം ദൈവവിശ്വാസത്തിലേക്കു മടങ്ങുക റവ സാം കോശി

0

 

മസ്കിറ്റ്(ഡാളസ്സ്): മാനസികമായും, ശാരീരികമായും, സൗഖ്യം പ്രാപിക്കുന്നതിനുള്ള ഏകമാര്‍ഗ്ഗം നമുക്കായി മുറിവേറ്റ, കഷ്ടതയനുഭവിച്ച ക്രിസ്തുവിങ്കലുള്ള വിശ്വാസത്തിലേക്ക് മടങ്ങി വരിക എന്നതു മാത്രമാണെന്ന് സ്വസര്‍ലന്റ്,/ ജര്‍മ്മനി മാര്‍ത്തോമാ കോണ്‍ഗ്രിഗേഷന്‍ വികാരിയും, സുവിശേഷ പ്രാസംഗീകനുമായ റവ.സാം കോശി ഉദ്‌ബോധിപ്പിച്ചു. ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവക വാര്‍ഷീകത്തോടനുബന്ധിച്ചു ജൂലായ് 26 വെള്ളിയാഴ്ച മുതല്‍ 28 ഞായര്‍ വരെ നീണ്ടു നില്‍ക്കുന്ന സുവിശേഷ യോഗങ്ങളുടെ പ്രാരംഭ ദിനം സങ്കീര്‍ത്തനം 6ാം അദ്ധ്യായത്തില്‍ നിന്നും ഗോഡ് ഓഫ് ഹീലിങ്ങ് എന്ന വിഷയത്തെ ആസ്പദമാക്കി വചന ശുശ്രൂഷ നിര്‍വ്വഹിക്കുകയായിരുന്ന റവ.സാം അച്ചന്‍ പലപ്പോഴും ഹൃദയാന്തര്‍ഭാഗത്ത് അപ്രതീക്ഷിത മുറിവുകള്‍ ഏല്‍ക്കുമ്പോള്‍ അതു നമ്മെ പ്രാര്‍ത്ഥനയില്‍ നിന്നും വിലക്കുകയും അവിശ്വാസത്തിലേക്ക് നയിക്കുകയും, ചെയ്യുമെന്ന യാഥാര്‍ത്ഥ്യം നാം അറിഞ്ഞിരിക്കേണ്ടതാണെന്ന് അച്ചന്‍ ഓര്‍മ്മിപ്പിച്ചു.

ദൈവിക കല്പനയെ ദൈന്യംദിന ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കണമെന്നും അച്ചന്‍ പറഞ്ഞു.

സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവക വികാരി റവ.മാത്യു ജോസഫ് അച്ചന്‍(മനോജച്ചന്‍) സ്വാഗതം പറഞ്ഞു. രാജന്‍ കുഞ്ഞു ചിറയില്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ലാലി എബ്രഹാം നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. മാത്യു ജോസഫച്ചന്റെ പ്രാര്‍ത്ഥനക്കും, ആശീര്‍വാദത്തിനും ശേഷം യോഗം സമാപിച്ചു.

You might also like

-