കേരളത്തെയാകെ ഞെട്ടിച്ച കെവിൻ കൊലക്കേസിൽ വിധി ഓഗസ്റ്റ് 14-ന്.

കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ദുരഭിമാനക്കൊലക്കേസിൽ പ്രത്യേക കോടതി റെക്കോഡ് വേഗത്തിൽ വിചാരണ പൂർത്തിയാക്കിയാണ് വിധി പറയാനൊരുങ്ങുന്നത്.

0

കോട്ടയം: കേരളത്തെയാകെ ഞെട്ടിച്ച കെവിൻ കൊലക്കേസിൽ വിധി ഓഗസ്റ്റ് 14-ന്. കോട്ടയം സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ദുരഭിമാനക്കൊലക്കേസിൽ പ്രത്യേക കോടതി റെക്കോഡ് വേഗത്തിൽ വിചാരണ പൂർത്തിയാക്കിയാണ് വിധി പറയാനൊരുങ്ങുന്നത്. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു കോടതിയ്ക്ക് ഹൈക്കോടതി നൽകിയ നിർദേശം. എന്നാൽ മൂന്ന് മാസം കൊണ്ട് തന്നെ വിചാരണ പൂർത്തിയായി.

കേസ് വിചാരണയ്ക്ക് ഇടയിൽത്തന്നെ നിരവധി വിവാദങ്ങളുണ്ടായ കേസായിരുന്നു കെവിൻ കൊലക്കേസ്. കെവിന്‍റെ കൊലപാതകത്തിനിടയാക്കുന്ന തരത്തിൽ ഗുരുതര വീഴ്ച വരുത്തിയ എസ്ഐ ഷിബുവിനെ സർവീസിൽ തിരിച്ചെടുത്തത് വിവാദമായതോടെ, പിന്നീട് അത് മരവിപ്പിച്ചു. സാക്ഷികൾ പലരും വിചാരണയ്ക്ക് ഇടയിൽ മൊഴിമാറ്റി. എങ്കിലും ശക്തമായ തെളിവുകൾ തന്നെയാണ് ഹാജരാക്കിയിട്ടുള്ളതെന്നും കേസിൽ ശരിയായ വിധി വരുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും പ്രോസിക്യൂഷൻ പറയുന്നു.

മൂന്ന് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാനായി എന്നത് പ്രോസിക്യൂഷനും കോട്ടയം സെഷൻസ് കോടതിയ്ക്കും നേട്ടമാണ്. യഥാർത്ഥത്തിൽ കോടതി സമയം തുടങ്ങുന്നത് രാവിലെ 11 മണിക്കാണെങ്കിലും, ഒരു മണിക്കൂർ നേരത്തേ, പത്ത് മണി മുതൽ തന്നെ കേസ് വിചാരണ തുടങ്ങിയാണ്, കോടതി മൂന്ന് മാസത്തിനകം വിചാരണ പൂർത്തിയാക്കുന്നത്.

കെവിന്‍റെ മരണവാർത്തയറിഞ്ഞ് കരഞ്ഞു തളർന്നിരിക്കുന്ന നീനുവിന്‍റെയും ചേർത്തു പിടിച്ച് ഇരിയ്ക്കുന്ന കെവിന്‍റെ അച്ഛന്‍റെയും ചിത്രം കേരളത്തിന്‍റെ മനഃസ്സാക്ഷിയെ ഇപ്പോഴും വേദനിപ്പിക്കുന്ന ഓർമയാണ്.

You might also like

-