യൂത്ത് കോൺഗ്രസ് കുന്നത്ത് നാട് നിയോജക മണ്ഡലം കമ്മറ്റി ഓഫീസ് അടിച്ചു തകർത്തു

മുതിർന്ന നേതാക്കളിറങ്ങും എന്ന് പറഞ്ഞു. എന്നാൽ മുതിർന്നവരെ കാണട്ടെയെന്ന് ഞങ്ങളും തീരുമാനിച്ചു. പ്രതിപക്ഷ നേതാവിൻ്റെ ആ ആഗ്രഹമൊന്നും ഇവിടെ ചിലവാകില്ലെന്നും പിണറായി പറഞ്ഞു

0

കൊച്ചി | കുന്നത്ത് നാട് മണ്ഡലത്തിലെ നവകേരള സദസിന് പിന്നാലെ യൂത്ത് കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. യൂത്ത് കോൺഗ്രസ് കുന്നത്ത് നാട് നിയോജക മണ്ഡലം കമ്മറ്റി ഓഫീസ് അടിച്ചു തകർത്തു. പതിനഞ്ചോളം പേരടങ്ങന്ന സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. അതിനിടെ, മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസിൽ കസ്റ്റഡിയിലെടുത്ത 26 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ജാമ്യത്തിൽ വിടണമെന്നാവശ്യപ്പെട്ട് എറണാകുളം പുത്തൻകുരിശ് പൊലീസ് സ്റ്റേഷൻ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അറസ്റ്റിലായവർക്ക് ജാമ്യം നൽകിയതോടെ യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം അവസാനിപ്പിച്ചു.
കുന്നത്തുനാട് നവകേരള സദസിൽ മുഖ്യമന്ത്രിക്കെതിരെ ട്രാൻസ്ജൻ്റേഴ്സ് കരിങ്കൊടി കാണിച്ചു. കോലഞ്ചേരിയിൽ പരിപാടി കഴിഞ്ഞ് ബസിൽ മടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി 5 ട്രാൻസ്ജൻ്റേഴ്സ് ബസിനു മുന്നിലെത്തി കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് നീക്കം ചെയ്തു. 2025 നവംബർ ഒന്നിന് കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം ആകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിനെ പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു. മുതിർന്ന നേതാക്കളിറങ്ങും എന്ന് പറഞ്ഞു. എന്നാൽ മുതിർന്നവരെ കാണട്ടെയെന്ന് ഞങ്ങളും തീരുമാനിച്ചു. പ്രതിപക്ഷ നേതാവിൻ്റെ ആ ആഗ്രഹമൊന്നും ഇവിടെ ചിലവാകില്ലെന്നും പിണറായി പറഞ്ഞു.

ബസിൽ വരുന്നതിനിടെ അഞ്ചാറ് ചെറുപ്പക്കാർ പട്ടികയുമായി ഓടി വരുന്നത് കണ്ടു. പ്രതിപക്ഷ നേതാവിൻ്റെയും കോൺഗ്രസിൻ്റേയും ബഹിഷ്ക്കര ആഹ്വാനം അദ്ദേഹത്തിൻ്റെ പാർട്ടിക്കാരടക്കമുള്ള ബഹുജനങ്ങൾ തളളി. കേരളത്തിന്റെ കാര്യത്തിൽ ബിജെപിക്ക് നിരാശയുണ്ട്. കേരളം ബിജെപിയെ സ്വീകരിക്കുന്നില്ല. കേരളത്തിൻ്റേത് ഉറച്ച മത നിരപേക്ഷ മനസാണ്. പ്രതിപക്ഷത്തിന്റെ ബഹിഷ്കരണം ജനങ്ങൾ തള്ളുകയാണ്. ജനങ്ങൾ ഒരുമയോടെയുള്ള നാടിനെ ഒരു ശക്തിയും തകർക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

You might also like

-