യെച്ചൂരി പാര്ലമെന്റിലേക്ക് ?ബംഗാളില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും

രാജ്യത്തെ പ്രത്യേക സാഹര്യങ്ങൾ കണക്കാക്കി യെച്ചൂരി യെ പാര്ലമെന്റില് എത്തിക്കാൻ സി പി ഐ എം തത്ത്വത്തിൽ അംഗീകരിച്ചതായന വിവരം 2005 മുതല്‍ 2017 വരെ രാജ്യസഭയുടെ ഭാഗമായിരുന്ന യെച്ചൂരി മികച്ച ട്രാക്ക് റെക്കോര്‍ഡുകളോടെയാണ് സഭ വിട്ടത്

0

ഡൽഹി :സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി ബംഗാളില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചേക്കും. കോൺഗ്രസ്‌ പിന്തുണയോടെയാണ് യെച്ചൂരിയെ രാജ്യസഭയിലെത്തിക്കാന്‍ നീക്കം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തിൽ കോൺഗ്രസ്‌ അനുകൂലമായി പ്രതികരിച്ചുവെന്നാണ് സൂചന. യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭാംഗമാക്കാനുള്ള നിര്‍ദേശം നേരത്തെ സി.പി.എം തള്ളിയിരുന്നു.എന്നാൽ രാജ്യത്തെ പ്രത്യേക സാഹര്യങ്ങൾ കണക്കാക്കി യെച്ചൂരി യെ പാര്ലമെന്റില് എത്തിക്കാൻ സി പി ഐ എം തത്ത്വത്തിൽ അംഗീകരിച്ചതായന വിവരം 2005 മുതല്‍ 2017 വരെ രാജ്യസഭയുടെ ഭാഗമായിരുന്ന യെച്ചൂരി മികച്ച ട്രാക്ക് റെക്കോര്‍ഡുകളോടെയാണ് സഭ വിട്ടത്.

ഫെബ്രുവരിയിലാണ് അഞ്ച് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അഞ്ചില്‍ നാലും ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ കൈയ്യിലാണ്. ഒരു സീറ്റില്‍ സി.പി.എമ്മിനെ പ്രതിനിധീകരിച്ച് റിതബ്രത ബന്ധോപാധ്യായ ആയിരുന്നു 2014 വരെ രാജ്യസഭയിലുണ്ടായിരുന്നത്. 2017ല്‍ ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയുണ്ടായി. അതിന് ശേഷം ഇത് വരെ രാജ്യസഭയിലോ ലോക്സഭയിലോ സി.പി.എമ്മിന് ഒരാളും ബംഗാളിൽ നിന്നും പ്രതിനിധികരിച്ചട്ടില്ല

You might also like

-