ഡെന്റന്‍ (ടെക്‌സസ്സ്): ടെക്‌സസ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏവിയേഷന്‍ മിനിസ്ട്രി ലോകത്തിലാദ്യമായി ക്രിസ്ത്യന്‍ എയര്‍ലൈന്‍സ് ആരംഭിക്കുന്നു.ജൂഡാ 1 എന്നറിയപ്പെടുന്ന സംഘടനാ കഴിഞ്ഞ വാരാന്ത്യമാണ് പുതിയ എയര്‍ലൈന്‍സ് ആരംഭിക്കുന്ന വിവരം അറിയിച്ചത്.ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഇതിനാവശ്യമായ അനുമതി നല്ഡകിയതായി സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
മിഷ്യന്‍ ട്രിപ്പ്‌സ്. റിലീജിയന്‍ ടൂര്‍ എന്നിവ സംഘടിപ്പിച്ചു. ലോക വ്യാപക യാത്ര സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന സംഘടനാ വിവിധ ഡിനോമിനേഷനുകളിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എയര്‍ലൈന്‍ ചുരുങ്ങിയ ചിലവില്‍ ഉപയോഗിക്കുന്നതിനുള്ള അവസരം ഒരുക്കുമെന്നും അറിയിച്ചു.
ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുന്നതിന് മെഡിക്കല്‍ ക്ലിനിക്ക്, ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ വളണ്ടിയര്‍മാര്‍ എന്നിവ എത്തിക്കുന്നതിന് എയര്‍ലൈന്‍സ് വിട്ട് നല്‍കുമെന്നും ഇവര്‍ പറയുന്നു.
ക്രിസ്തുവിനെ അറിയാത്ത രണ്ടര ബില്യണ്‍ ജനങ്ങളില്‍ സുവിശേഷം എത്തിക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിന് വേണ്ടിയാണ് എയര്‍ലാന്‍സ് ആരംഭിക്കുന്നതെന്നും ഇവര്‍ അവകാശപ്പെടുന്നു.