പരസ്യം കാണാൻ നാം എന്തിന് അധിക പണം മുടക്കണം ടെലികോം റെഗുലേറ്ററി അതോറിറ്റി ആർക്ക് വേണ്ടി ?

ടെലകോം റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ ഉത്തരവിൽ ടി വി ചാനലുകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന അടിസ്ഥാന വർഗ്ഗമായ കേബിൾ ഓപ്പറേറ്റർ മാരെ ഒരുതരത്തിലും പരിഗണിച്ചട്ടില്ല . ലക്ഷങ്ങളും കൊടികളും മുടക്കിയ കേബിൾ ടി വി ഓപ്പറേറ്റർ ചാനലുകൾ വിതരണം ചെയ്യുമ്പോൾ അവർക്ക് മുടക്കുമുതലിനനുസരണം കമ്മീഷൻ(പ്രതിഫലം ) നല്കപ്പെടേണ്ടതാണ് എന്നാൽ ഈ ഉത്തരവിൽ ഇവരുടെ കാര്യം ട്രായി ബോധപൂർവം മറന്നിരിക്കുന്നു

0

കൊച്ചി : രാജ്യത്തെ കേബിൾ ടി വി ഓപ്പറേറ്റർ മാർ 2019 ജനുവരി 24 കേബിൾ ടി വി വിതരണം നിർത്തി വച്ച് കരിദിനം ആചരിക്കുകയാണ് . എന്തിനാണ് ജനങ്ങളുടെ അറിയുവാനുള്ള അവകാശം നിക്ഷേധിച്ച്‌ കേബിൾ ഓപ്പറേറ്റർമാർ ഇങ്ങനെ ഒരു സമരത്തിന് ഇറങ്ങുന്നത് .130 രൂപക്ക് 100 ചാനൽ കാണാൻ രാജ്യത്തെ ടെലിവിഷൻ പ്രക്ഷകർക്ക് ട്രായി അവസരമൊരുക്കിയതിന് എന്തിന് ഇവർ പണിമുടക്കണം? ഇത് പരിശോധിക്കപ്പെടണം . ഉത്തരവിൽ പറയുന്നത് പ്രകാരം പ്രേക്ഷകർക്ക് ഇഷ്ട്ടമുള്ള ചാനലുകൾ തെരഞ്ഞെടുക്കാം എന്നാണ് , അത് നല്ലതു തന്നെയല്ലേ ? പിന്നെ എന്തിനാ ഈ സമരം .
നാലുവർഷം മുൻപാണ് ടെലികോം റെഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യ പുതിയ താരിഫ് നിശയിക്കുന്നത് നടപ്പാകുന്നതാകട്ടെ 2019 ഫെബ്ര്വ്വരി മുതൽ . ഇതിൽ തന്നെ അപാകതകൾ ഉണ്ടന്നാണ് സമരക്കാരായ കേബിൾ ടി വി വിതരണക്കാരുടെ പക്ഷം . നിരക്ക് നാലുവർഷം മുൻപ് നിശ്ചയിക്കുമ്പോൾ ഉള്ള മുടക്കുമുതുലാം ചിലവുകളുമല്ല ഇപ്പോൾ ഈ വ്യവസായത്തിലുള്ളത് . മുടക്കുമുതലും ചിലവുകളും പാതിമടങ്ങായി വർധിച്ചു . ഈ സാഹചര്യത്തിൽ ഇറക്കുന്ന ഉത്തരവിൽ കാലോചിതമായ മാറ്റം
അനിവാര്യമായിരുന്നു . എന്നാൽ രാജ്യത്തെ ഏറ്റവും വലിയ കോടിശ്വരനായ റിലൈൻസിനെ പ്രീണിപ്പിക്കാൻ നാലുവർഷം മുൻപ് നിശ്ചയിച്ചത് ട്രായി

അടിച്ചേൽപ്പിക്കുകയാണുണ്ടായത്.
ടെലകോം റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ ഉത്തരവിൽ ടി വി ചാനലുകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന അടിസ്ഥാന വർഗ്ഗമായ കേബിൾ ഓപ്പറേറ്റർ മാരെ ഒരുതരത്തിലും പരിഗണിച്ചട്ടില്ല . ലക്ഷങ്ങളും കൊടികളും മുടക്കിയ കേബിൾ ടി വി ഓപ്പറേറ്റർ ചാനലുകൾ വിതരണം ചെയ്യുമ്പോൾ അവർക്ക് മുടക്കുമുതലിനനുസരണം കമ്മീഷൻ(പ്രതിഫലം ) നല്കപ്പെടേണ്ടതാണ് എന്നാൽ ഈ ഉത്തരവിൽ ഇവരുടെ കാര്യം ട്രായി ബോധപൂർവം മറന്നിരിക്കുന്നു .നാമമാത്ര മുതൽ മുടക്കിൽ വർത്തമാനപത്രങ്ങൾ വിതരണം ചെയ്യുന്ന പത്ര ഏജന്റന്മാർക്ക് നൽകുന്ന കമ്മീഷൻ പോലും കോടികൾ മുടക്കി കേബിൾ ടി വി ശൃംഖല തീർത്തിട്ടുള്ള കേബിൾ ടി വി ഓപ്പറേറ്റർ മാർക്കക്ക് നല്കാൻ ഈ ഉത്തരവിൽ വ്യവസ്ഥയില്ല . സ്വയം തൊഴിലായും മറ്റുമാണ് കൂടുതൽ പേരും ഈ മേഖലയിൽ വന്നെത്തപ്പെട്ടിരിക്കുന്നത് . ഇവർ കുളിക്കില്ല വേലകരാവണം എന്ന് പറയുന്നതാണ് ട്രായിയുടെ താരിഫ്ഉത്തരവ് .

130 രൂപക്ക് 100 ചാനൽ എന്നാണല്ലോ വാഗദാനം എന്നാൽ ഇക്കാര്യത്തിൽ വലിയ കള്ളത്തരം ട്രായി മറച്ചുവച്ചിരിക്കുകയാണ് .130രൂപ മാത്രം മുടക്കിയാൽ ഈ ചാനലുകൾ ലഭിക്കുമോ ? 130 ക്ക് പുറമെ 18 ശതമാനം ജി എസ് ടി കുടി ഉൾപ്പെടെ 153 രൂപ നൽകണം എന്ന  യാഥാർഥ്യം മറച്ചുവെക്കപെട്ടു ? ഈ പാക്കേജിൽ ആകട്ടെ ഉൾപ്പെടുത്തിയിട്ടുള്ളത് ദൂരദർശന്റെ 24 ഭാഷാചാനലുകൾ മറ്റു ഭാഷയിലെ ഫ്രീ ടു എയർ ചാനലുകളും ഇങ്ങനെയുള്ള 100 ചാനലുകളാണ് ലഭ്യമാകുക, അതായത് നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ള ഒട്ടുമിക്ക ജനപ്രിയ ചാനലുകൾ ഒന്നും ഈ പാക്കെജിൽ ഉണ്ടാവില്ല .കാരണം ഈ ചാനലുകൾ എല്ലാം പേ ചാന്വലുകളായി മാറി കഴിഞ്ഞതിനാൽ ഇവക്കെല്ലാം പ്രത്യേകം തുക നൽകി കാണണം ഇതാണ് ട്രായിയുടെ 130 ന് 100 ചാനൽ എന്ന മനോഹന വാക്ദാനം എങ്ങനെ വന്നാൽ ഓപറേറ്റർമാരെക്കാൾ ഈ ഉത്തരവ് ബാധിക്കുന്നത് നമ്മുടെ നാട്ടിലെ സാദാരണ പ്രേക്ഷകരെയാണ്
ഇപ്പോൾ നമ്മുടെ നാട്ടിലെ കേബിൾ ടി വി ഓപ്പറേറ്റർമാർ 250 മുതൽ 300 വരെ ചാനലുകൾ പ്രക്ഷകന് നൽകുന്നത് 250 രൂപയ്ക്കാണ് . ഇത്രയധികം ചാനലുകൾ ഇനി പ്രക്ഷകന് ലഭിക്കണമെങ്കിൽ 600 രൂപയെങ്കിലും നൽകണം മെന്നു ചുരുക്കം. കാരണ ഇതാണ് . ദുർദരശന്റെ ചാനലുകളും മാറ്റ് ഇതര ഭക്ഷ ചാനലുകളും ഉൾപ്പെടുന്ന പ്രാരംഭ പാക്കേജിൽ നാട്ടുകാര് കാണുന്നതൊന്നും ഇല്ലയെന്നുചുരുക്കം .
മലയാളത്തിൽ പരസ്സ്യ വരുമാനത്തിന്റെ 60 ശതമാനവും കൈക്കലാക്കുന്നു ഏഷ്യനെറ്റ് ചാനൽ ഉൾപ്പെടുന്ന ൨൪ ചാനലുകളും ഉൾപ്പെടുന്ന പാക്കേജ് നൽകുമ്പോൾ പ്രേക്ഷകരിൽ നിന്നും ഓപ്പറേറ്റർമാർ ഇപ്പോൾ വാങ്ങുന്നത് 20 രൂപ മാത്രമാണ് . എന്നാൽ പുതിയ നിരക്കിൽ ഏഷ്യനെറ്റ് മാത്രം പ്രേക്ഷകന് ലഭിക്കണമെങ്കിൽ നൽകേണ്ടത് 19 രൂപയും 18 ശതമാനം ജി എസ് ടി യുമാണ് .അതായത് ഏഷ്യാനെറ്റിനുമാത്രം പ്രേക്ഷകന് നൽകേണ്ടത് 22 രൂപ 42 പൈസയാണ് ഇങ്ങനെ ഓരോ ചാനൽ ഉടമയും നിശ്ചയിച്ച നിരക്കാണ് ഇനിമുതൽ പ്രേക്ഷന് നൽകേണ്ടത്. ഇതുപ്രകാരം ഇപ്പോൾ നിങ്ങളുടെ കേബിൾ ടി വി ഓപ്പറേറ്റർ മാർ നിങ്ങൾക്ക് നൽകുന്ന സേവനം ഇനി നിങ്ങൾക്ക് ലഭിക്കണമെങ്കിൽ ചുരിങ്ങയത് 600 രൂപയെങ്കിലും വേണ്ടിവരും .

ഈ സാഹചര്യത്തിലാണ് ടെലികോം റെഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യയുടെ പുതിയ നിരക്ക് വർധനവിനെതിരെ ദക്ഷിണേന്ത്യയിലെ മുഴുവൻ കേബിൾ ടി വി ഓപ്പറേറ്റർ മാരും ചാനലുകൾ ബ്ലോക്ക് ഔട്ട് ചെയ്ത കരിദിനം ആചരിക്കുകയാണ് . പുതിയ നിരക്ക് പേചാനൽ ഉടമകൾക്ക് രാജ്യത്തെ സാധാരണക്കാരെ കൊള്ളയടിക്കാൻ മാത്രം ഉപകരിക്കുന്നതും ലക്ഷങ്ങൾ പണിയെടുക്കുന്ന കേബിൾ ടി വി രംഗത്തെ തകർക്കുന്നതുമാണ് ഇതിൽ പ്രതിക്ഷേധിച്ചാണ് കേബിൾ ടി വി വിതരക്കാർ സമരത്തിലേർപ്പെടുന്നത്

വിദേശ രാജ്യങ്ങളിൽ പേ ചാനലുകൾക്ക് പരസ്യം സംപ്രേക്ഷണം നടത്തുന്നതിന് നിയന്ത്രണമുണ്ട് എന്നാൽ നമ്മുടെ നാട്ടിൽ പേ ചാനൽ ഉടമക്ക് അവരുടെ പ്രേക്ഷക സാന്നിധ്യത്തിന് അനുസരണമായി പരസ്സ്യങ്ങൾ എത്രവേണമെങ്കിലും പരിപാടികൾക്കിടയിൽ സംപ്രേക്ഷണം ചെയ്യാം യാതൊരു നിയന്ത്രണവുമില്ല . ഇതിനു പുറമെയാണ് തങ്ങളുടെ ചാനൽ കാണാൻ ഒരു ഉപഭോക്താവിൽ നിന്നും പ്രതിമാസം 22 രൂപ 44 പൈസ ഈടാക്കുന്നത് ജനപ്രിയതയുടെ മറവിലാണ് ചാനലുകളും ഈ പകൽ കൊള്ള നടത്തുന്നത് ഇതിനെ അനുമതി നല്കിയതാവട്ടെ ട്രായിയും.സംസ്ഥാനത്തേറ്റവും കൂടുതൽ പരസ്സ്യ വരുമാനമുള്ള ഏഷ്യാനെറ്റ് കേരളത്തിലെ മാർകെറ്റിൽ നിന്നും പരസ്സ്യ സംപ്രേക്ഷണം വഴി സമാഹരിക്കുന്നത് പ്രതി മാസം 8 കോടിരൂപയാണ് പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നാൽ അത് 20 കോടിയായി ഉയരും

ചാനലുകളുടെ  പുതിയ നിരക്കുകൾ

130 രൂപക്ക് 100 ചാനലുകൾ എന്നത് വെറുംമോഹിപ്പിക്കുന്ന പരസ്യം മാത്രം
130 രൂപക്ക് ലഭിക്കുന്നത് 24 ദുർദർശൻ ചാനലുകളും മാറ്റ് ഫ്രീ ടു എയർ ചാനലുകളും മാത്രം
ഏഷ്യാനെറ്റ്- 22 .42 ,ഏഷ്യാനെറ്റ് മൂവി–17 70 ഏഷ്യാനെറ്റ് പ്ലസ്– 6 .90
സൂര്യ ടി വി 14 .16 സൂര്യ മൂവി 12 .98 – കൊച്ചു ടി വി 5 .90 സൂര്യ കോമഡി . 4 72 സി കേരളം 0 .12 സ്റ്റാർ സ്പോർട്സ് 1 -22 .42 സ്റ്റാർസ്പോർട്സ് 2 – 7 .08 സ്റ്റാർസ്പോർട്സ് 3 -4 .72 സ്റ്റാർസ്പോർട്സ് സെലക്ട് ഒന്നു 22 .42 – സ്റ്റാർസ്പോർട്സ് സെലക്ട് 2 – 8 .26 ടെൻ 1 -22 .42 – ടെൻ 2 – 17 .7 , ടെൻ 3 – 20 .6 , സോണി ഇ സ് പി എൻ – 5 .9 സിക്സ് -17 .70 ,എങ്ങനെപോകുന്നു പുതിയ നിരക്കുകൾ

ടെലികോം റെഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യയുടെ പുതിയ നിരക്ക് പേചാനലുകൾക്ക് വേണ്ടിമാത്രം ഉണ്ടാക്കിയിട്ടുള്ളതാണ്, നിരവധി ചാനലുകൾ നടത്തുന്നത് രാഷ്ട്രീയ പാർട്ടികളും അവരുടെ നേതാക്കളുമാണ് നമ്മുടെ രാജ്യത്തെ ഒട്ടുമിക്ക ചാനലുകളും ബഹുരാഷ്ട്ര കുത്തകകളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് മറ്റു ചിലത് ഇന്ത്യൻ കുത്തകകളുടെയും . ന്യൂസ് 18 പോലെ നിരവധി ഭക്ഷകളിലായി റിലൈൻസിന്റെ ചാനലുകളും നിരവധിയാണ് മറ്റൊന്ന് സൺ നെറ്റുവർക്കാണ്. ഇവക്ക് പൊതു ജനങ്ങളിൽ നിന്നും യഥേഷ്ടം പണപിരിച്ചെടുക്കാനുള്ള ഒരു തന്ത്രം മാത്രമാണ് ട്രായുടെ പുതിയ ഉത്തരവ് .പേ ചാനലുകൾക്ക് പണം പിരിച്ചു നൽകുന്ന വേതനം ഇല്ലാത്ത ആളുകളായി രാജ്യത്തെ കേബിൾ ടി വി ഓപ്പറേറ്റർമാരെ ട്രായി പരിവർധനം ചെയ്തിരിക്കുകയാണ് .ഇതാണ് മോഹിപ്പിക്കുന്ന 100 ന് 130 എന്നതന്ത്രത്തിൽ ടെലികോം അതോറിറ്റി ഒളിപ്പിച്ചു വച്ചിട്ടുള്ളത് . ട്രായി ഇത് നടപ്പാക്കിയത് കേന്ദ്രസർക്കാരിന്റെ വലിയ സമ്മർദ്ദത്തിന് വഴങ്ങിയാണ്. കേന്ദ്രസർക്കാരിൽ സമ്മർദ്ദം ഉണ്ടാക്കിയതാകട്ടെ റിലൈൻസിനെപോലെയുള്ള കുത്തകകളും

You might also like

-