കൊറോണയുടെ ഭീതിവിട്ടൊഴിയണമെങ്കിൽ പ്രസ്ഥിരോധ മരുന്ന് കണ്ടെത്തണമെന്ന് യുഎന്‍

ഫലപ്രദവും സുരക്ഷിതവുമായ മരുന്നിന് മാത്രമേ ലോകത്തെ ദശലക്ഷക്കണക്കിനാളുകളുടെ ജീവന്‍ രക്ഷിക്കാനും ആഗോള സാമ്പത്തിക പ്രതിസന്ധിയെ മറികടന്ന് സാധാരണ നിലയിലേക്ക് കാര്യങ്ങളെത്തിക്കാനും കഴിയുക

0

കൊറോണ വൈറസ് മൂലം ഭീതിയില്ലാതാക്കാൻ പ്രസ്ഥിരോധ മരുന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു എന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. 2020 കഴിയുന്നതിനുമുന്‍പ് അത് സാധ്യമാകുമെന്ന് പ്രതീക്ഷിക്കാമെന്നും ബുധനാഴ്ച ആഫ്രിക്കന്‍ രാജ്യങ്ങളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ അദ്ദേഹം പറഞ്ഞു.ഫലപ്രദവും സുരക്ഷിതവുമായ മരുന്നിന് മാത്രമേ ലോകത്തെ ദശലക്ഷക്കണക്കിനാളുകളുടെ ജീവന്‍ രക്ഷിക്കാനും ആഗോള സാമ്പത്തിക പ്രതിസന്ധിയെ മറികടന്ന് സാധാരണ നിലയിലേക്ക് കാര്യങ്ങളെത്തിക്കാനും കഴിയുകയുള്ളുവെന്നും ഗുട്ടറസ് കൂട്ടിച്ചേര്‍ത്തു.

ലോക രാജ്യങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ കൊവിഡിനെതിരെയുള്ള വാക്സിന്‍ ഈ വര്‍ഷം അവസാനത്തോടെ വികസിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി 47 ആഫ്രിക്കന്‍ രാജ്യങ്ങളെ കൊവിഡിനെ പ്രതിരോധിക്കാന്‍ സജ്ജമാക്കിയതായും അന്റോണിയോ ഗുട്ടറസ് പറഞ്ഞു. പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കാനുള്ള ആഫ്രിക്കന്‍ സര്‍ക്കാരുകളുടെ ശ്രമത്തെ അദ്ദേഹം അഭിനന്ദിച്ചു.

നികുതി റിട്ടേൺ സമർപ്പിക്കാൻ ബിസിനസുകാര്‍ക്ക് കൂടുതൽ സമയം നൽകിയ ഉഗാണ്ടയെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ജോലി നഷ്‌ടപ്പെട്ട തൊഴിലാളികൾക്ക് അടിയന്തര വരുമാനം നൽകുന്ന നമീബിയ, ഭക്ഷ്യസഹായം നൽകുന്ന കേപ് വെർഡെ, വ്യവസായങ്ങൾക്ക് നികുതി കുറച്ച ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ കോവിഡ് കാല സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു.പകര്‍ച്ചവ്യാധിക്കെതിരെ പ്രതിരോധിക്കാനായി യുഎന്നിലേക്ക് സംഭാവന നല്‍കണമെന്ന അപേക്ഷയുടെ ഫലമായി 20 ശതമാനം ഫണ്ട് സമാഹരിക്കാന്‍ കഴിഞ്ഞതായി ഗുട്ടറസ് അറിയിച്ചു.

You might also like

-