ഗവർണ്ണർക്കെതിരെ ഇടുക്കിയിൽ നിന്നും ഇടതു മുന്നണി രാജ്ഭവനിലേക്ക് മാർച്ച് നടത്തുമ്പോൾ , അതേ ദിവസം ഗവർണ്ണർ ഇടുക്കിയി എത്തുന്നു

ജനുവരി ൯ ന് ഗവർന്നെ ഇടുക്കിയിൽ . വ്യപാരി വ്യവസായിഏകോപന സമയതയുടെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പരിപാടിയിലാണ് അന്നേദിവസം ഗവർണ്ണർ പങ്കെടുക്കുന്നത് . വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാകമ്മറ്റി നടപ്പാക്കുന്ന കുടുംബ സുരക്ഷാ പദ്ധതി ഉത്‌ഘാടനം ചെയ്യുന്നതിനാണ് ഗവർണ്ണർ എത്തുന്നത്

0

“പടപേടിച്ചു പന്തളത്ത് ചെന്നപ്പോ പന്തംകൊളുത്തി പട ഇങ്ങോട്ട്..”

തിരുവനന്തപുരം, ഇടുക്കി | ഭൂപതിവ് ബില്ലിൽ ഗവർണ്ണർ ഒപ്പുവെക്കണമെന്ന് ആവശ്യപ്പെട്ടു ഇടുക്കിയിൽനിന്നും എൽ ഡി എഫ് നേതൃത്വത്തിൽ ജനവരി 9 ന് രാജ്ഭവനിലേക്ക് മാർച്ച് നടത്താനിരിക്കെ . ജനുവരി 9 ന് ഗവർണ്ണർ ഇടുക്കിയിൽ എത്തുന്നു. വ്യപാരി വ്യവസായിഏകോപന സമിതിയുടെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പരിപാടിയിലാണ് അന്നേദിവസം ഗവർണ്ണർ പങ്കെടുക്കുന്നത് . വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാകമ്മറ്റി നടപ്പാക്കുന്ന കുടുംബ സുരക്ഷാ പദ്ധതി ഉത്‌ഘാടനം ചെയ്യുന്നതിനാണ് ഗവർണ്ണർ എത്തുന്നത് . ജനവരി 9 ന് രാവിലെ 11 . 30 തൊടുപുഴ മർച്ചന്റ് ട്രസ്റ്റ് ഹാളിലാണ് ഗവർണ്ണറുടെ പരിപാടി . മൂന്നു മാസം മുൻപ് ഗവർണ്ണറുടെ പരിപാടി വ്യാപാരികൾ ഉറപ്പുവരുത്തിയിരുന്നു .ഇതിനിടയിലാണ് ഇതേ ദിവസം തന്നെ ഇടതുപക്ഷത്തിന്റെ നേതൃത്തത്തിൽ രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിച്ചിട്ടുള്ളത് .

   അതേസമയം  കേരള നിയമസഭാ ഏകകണ്ഠമായി പാസാക്കിയ ഭൂപതിവ് ഭേദഗതി നിയമത്തിൽ ഗവർണർ ഒപ്പ് വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിലെ ജനങ്ങളുടെ വികാരമേറ്റെടുത്ത് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 9ന് മലയോര ജനത രാജ്ഭവനിലേയ്ക്ക് മാർച്ച് നടത്തുമെന്ന് എല്‍ഡിഎഫ് ജില്ലാ കൺവീനർ കെ കെ ശിവരാമൻ,സിപിഐ(എം) ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗ്ഗീസ്,സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാർ കേരളാ കോൺഗ്രസ്(എം)ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ എന്നിവർ കഴിഞ്ഞ ദിവസം തൊടുപുഴയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു .സമര സന്ദേശം പ്രചരിപ്പിക്കുന്നതിനായി ജില്ലയിലെ 52 പഞ്ചായത്ത് കേന്ദ്രങ്ങളിലും 2 മുൻസിപ്പൽ കേന്ദ്രങ്ങളിലും ആയിരക്കണക്കിന് ജനങ്ങളെ അണിനിരത്തുന്ന പ്രകടനങ്ങളും സമ്മേളനങ്ങളും 5,6,7 തീയതികളിൽ നടക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

ഇതിനിടെ ഭൂ പതിവ് ബില്ലിൽ ഗവർണ്ണർ അവശ്യപെട്ട വിശദികരണം നൽകിയിട്ടില്ലെന്ന് രാജ്ഭവൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു , 2023 ലെ കേരളാ ഗവർമെന്റ് ഭൂമി പതിച്ചുകൊടുക്കൽ (ഭേദഗതി ബിൽ ) നിയമസഭാ പാസാക്കി രാജ് ഭവന് കൈമാറിയെങ്കിലും ഇതുമായി ബന്ധപെട്ടു ഗവർണ്ണർ വിശദികരണം ചോദിച്ചതിന്
മറുപടിയുണ്ടായിട്ടില്ല , പേരിന് ബിൽ രാജ്ഭവനിൽ എത്തിച്ചതിനപ്പുറം നാളിതുവരെ ബില്ലുമായി ബന്ധപ്പെട്ട എന്തെങ്കിലും വിശദികരണ നൽകുകയോ . ബില്ലിൽ അടിയന്തിരമായി ഒപ്പു വെക്കണമെന്ന് ആവശ്യപ്പെടുകയോ ചെയ്തട്ടില്ലന്നു രാജ്ഭവൻ വൃത്തങ്ങൾ പറയുന്നു , സാധാരണ നിയസഭ പാസാക്കിയ ബില്ലുകൾ രാജ്ഭവനിൽ എത്തിച്ചശേഷം വകുപ്പ് സെക്രട്ടറിമാരോ ചീഫ് സെക്രട്ടറി തന്നയോ ഗവർണറെ കണ്ട് ബില്ലിന്റെ പ്രാധാന്യം വിശദികരിക്കുകയും .ഗവർണ്ണർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് വിശദികരണം നൽകുകയുമാണ് പതിവ് , ചിലപ്പോൾ ബില്ലിന്റെ പ്രാധാന്യം കണക്കിലെടുത്ത് മുഖ്യമന്ത്രിതന്നെയും ഗവർണറുമായി കൂടിക്കാഴ്ച നടത്താറുണ്ട് . എന്നാൽ ഭൂ പതിവ് ബിൽ രാജ്ഭവനിൽ എത്തിച്ചു നൽകിയ ശേഷം, ഗവർണ്ണർ റവന്യൂ വകുപ്പിനോട് ഇതുമായി ബന്ധപെട്ട വിശദികരണം രേഖമൂലം ആവശ്യപ്പെട്ടിട്ടും നാളിതുവരെ വകുപ്പ് സെക്രട്ടറിമാരോ സർക്കാരിന്റെ ഭാഗത്തുനിന്നോ ആരും വിശദികരണം നൽകിയിട്ടില്ലെന്ന് രാജ്ഭവൻ വൃത്തങ്ങൾപറയുന്നത് .

സാധാരണ ബിൽ അയച്ചാൽ വകുപ്പ്സെക്രട്ടറിമാർ നിരന്തരം രാജ്ഭവനുമായി ബന്ധപെടുക പതിവാണ് എന്നാൽ ഈ ബിൽ അയച്ചശേഷം ഗവർണ്ണർ വിശദികരണം ചോദിച്ചിട്ടും സർക്കാർ യാതൊരുനടപടിയും സ്വീകരിക്കുകയുണ്ടായിട്ടില്ല ” സർക്കാരിന് ബില്ലിൽ ഇന്ററസ്റ്റ് ഇല്ലാ.. “രാജ്ഭവൻ വിശദികരിച്ചു .ഭൂപതിവ് ബിൽ ഉടൻ പാസാക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിൽ നിന്നും 2024ജനുവരി 9 ന് രാജ്ഭവൻ മാർച്ച് നടത്താനിരിക്കെയാണ് രാജ്ഭവൻ ഇക്കാര്യം വിശദികരിച്ചത് .ഇതേ ദിവസം തൊടുപുഴയിൽ എത്തുന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ ഇക്കാര്യത്തിലുള്ള കൂടുതൽ വിശദികരണം നൽകുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത് .

 

 

ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ   ഇന്ത്യവിഷൻ മീഡിയ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾചെയ്യു വാർത്തകൾ പുതുമകളോടെ       https://play.google.com/store/apps/details?id=com.reviveindia.indiavision

 

You might also like

-