കാലവർഷം വീണ്ടും ശക്തി പറപ്പിക്കുന്നഏഴ് ജില്ലകളിൽ ജാഗ്രത നിർദ്ദേശം

മലപ്പുറം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ,കോഴിക്കോട് ,കണ്ണൂർ, കാസർകോട് ജില്ലകളിൽ യേല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

0

തിരുവനതപുരം :സംസ്ഥാനത്ത് കാലവർഷ ശക്തിയാർജ്ജിച്ചു ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി.ഞായറാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വിവിധ ജില്ലകളിൽ 7മുതൽ 11 സെന്റിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. ഒന്നോ രണ്ടോ പ്രദേശങ്ങളിൽ 12 മുതൽ 20 സെന്റിമീറ്റർ വരെ മഴ ലഭിക്കാൻ ഇടയുണ്ട്. മലപ്പുറം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ,കോഴിക്കോട് ,കണ്ണൂർ, കാസർകോട് ജില്ലകളിൽ യേല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് 45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനിടയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുത്. കടൽക്ഷോഭം തുടരുമെന്ന മുന്നറിയിപ്പുണ്ട്. പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള തീരങ്ങളിൽ 2.5 മുതൽ 3 മീറ്റർ വരെ തിരമാല ഉയരും. അതിനിടെ വായു ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ഗുജറാത്ത് തീരത്തെത്തും. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിലാകും ചുഴലിക്കാറ്റ് വീശുക.

You might also like

-