ജമ്മുകശ്മീരിൽ രാഷ്ട്രപതി ഭരണം നീട്ടാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനം

ആദ്യ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ മുത്തലാഖ് ബില്ല് കൊണ്ടുവരും. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിന് സ്ഥാപനങ്ങളെ ഒറ്റ യൂണിറ്റായി കണക്കാക്കുന്ന സംവരണ ഭേദഗതി ബില്ല് കൊണ്ടുവരാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.ജമ്മുകശ്മീരിലെ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടാനാണ് മന്ത്രിസഭ യോഗത്തില്‍ തീരുമാനിച്ചത്.

0

ഡൽഹി :ജമ്മുകശ്മീരിലെ രാഷ്ട്രപതി ഭരണം നീട്ടാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനം. ആദ്യ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ മുത്തലാഖ് ബില്ല് കൊണ്ടുവരും. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിന് സ്ഥാപനങ്ങളെ ഒറ്റ യൂണിറ്റായി കണക്കാക്കുന്ന സംവരണ ഭേദഗതി ബില്ല് കൊണ്ടുവരാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.
ജമ്മുകശ്മീരിലെ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടാനാണ് മന്ത്രിസഭ യോഗത്തില്‍ തീരുമാനിച്ചത്. ഇതിന് പുറമെ മുത്തലാഖ് ബില്ല് ആദ്യ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു. നേരത്തെ രാജ്യസഭയില്‍ തള്ളിപ്പോയ ബില്ലാണ് എന്‍.ഡി.എ വീണ്ടും കൊണ്ടുവരുന്നത്.

കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപക നിയമനത്തില്‍ സ്ഥാപനങ്ങളെ ഒറ്റ യൂണിറ്റായി പരഗണിക്കുന്ന സംവരണ ഭേദഗതി ബില്ലും കേന്ദ്രം കൊണ്ടുവരും. ആധാര്‍ നിയമഭേദഗതി ബില്ല്, ജമ്മുകശ്മീരില്‍ നിലവിലുള്ള സംവരണത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മൂന്ന് ശതമാനം പ്രത്യേക സംവരണം ഉറപ്പാക്കുന്ന ബില്ല് എന്നിവ കൊണ്ടുവരാനും യോഗം തീരുമാനിച്ചു. ഒ.ബി.സി ഉപസംവരണം പരിശോധിക്കുന്ന ഉപസമിതിയുടെ കാലാവധി രണ്ട് മാസം കൂടി നീട്ടാനും ഇന്നത്തെ മന്ത്രിസഭ യോഗം തീരുമാനിച്ചു.

You might also like

-