മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.60 അടിപിന്നിട്ടു ഉന്നതാധികാര സമതി യോഗം ഡൽഹിയിൽ

.ജലനിരപ്പ് ഉയരുന്ന സാഹചര്യത്തതിൽ മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ഇന്ന് ഉദ്യോഗസ്ഥതല യോഗം ചേരും

0

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്137.60അടിയായി. സ്ഥിഗതികൾ വിലയിരുത്താൻ സുപ്രിം കോടതി നിയോഗിച്ച ഉന്നതാധികാര സമാതൈ ഇന്ന് വൈകിട്ട് ഡൽഹിയിൽ യോഗം ചേരും അതിനിടെ, മുല്ലപ്പെരിയാർ ജലനിരപ്പ് സംബന്ധിച്ച് ജലവിഭവ വകുപ്പ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകി. സ്പിൽവേ ഷട്ടർ തുറന്ന് നിയന്ത്രിത അളവിൽ വെള്ളം ഒഴുക്കണം എന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. തുലാവർഷം എത്തുമ്പോൾ ജലനിരപ്പ് വേഗത്തിൽ ഉയരാൻ ഇടയുണ്ട്. അനിയന്ത്രിതമായ അളവിൽ വെള്ളം തുറന്ന് വിടേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.ജലനിരപ്പ് ഉയരുന്ന സാഹചര്യത്തതിൽ മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ഇന്ന് ഉദ്യോഗസ്ഥതല യോഗം ചേരും. എ.ഡി.എം, ജില്ലാ പൊലീസ് മേധാവി,തഹസിൽദാർ, ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. രാവിലെ 11 മണിക്ക് വണ്ടിപ്പെരിയാറിൽ ആണ് യോഗം ചേരുക

Mullaperiyar Dam

26-10-2021
06:00 am

Level 137.60ft

Rain
Periyar=11.0mm
thekkady =10.8 mm

Discharge
Average = 2077.42 csc 179.49 mcft

Inflow = 3244.09 csc 280.29 mcft
Storage = 6521.20 Mcft

വൃസ്ടിപ്രദേശത്തു കനത്ത മഴ തുടരുന്നതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 136 അടി പിന്നിട്ടതോടെ കഴിഞ്ഞ ദിവസം ആദ്യ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 138 അടിയിലെത്തിയാൽ രണ്ടാമത്തെ അറിയിപ്പ് നൽകും. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമെങ്കിൽ പെരിയാർ തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികളെല്ലാം പൂർത്തിയാക്കിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

You might also like

-