വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസില്‍ ടോമിൻ തച്ചങ്കരിയുടെ വിടുതൽ ഹർജി തള്ളി

2003-2007 കാലഘട്ടത്തില്‍ 65,74,000 ത്തോളം രൂപ അനധികൃതമായി സമ്പാദിച്ചു എന്നായിരുന്നു തച്ചങ്കരിക്കെതിരായ കേസ്

0

കോട്ടയം :വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസില്‍ എ.ഡി.ജി.പി ടോമിൻ തച്ചങ്കരി നൽകിയ വിടുതൽ ഹർജി തള്ളി. കോട്ടയം വിജിലൻസ് കോടതിയുടേതാണ് നടപടി. തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്ന് കോടതി.2003-2007 കാലഘട്ടത്തില്‍ 65,74,000 ത്തോളം രൂപ അനധികൃതമായി സമ്പാദിച്ചു എന്നായിരുന്നു തച്ചങ്കരിക്കെതിരായ കേസ്. എന്നാല്‍ ഇതിന്റെ ഉറവിടം വ്യക്തമാക്കാന്‍ തച്ചങ്കരിക്ക് സാധിച്ചില്ല. ഈ സ്വത്ത് അഴിമതിയിലൂടെയാണ് സമ്പാദിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

You might also like

-