വെഞ്ഞാറമൂട് ഇരട്ടക്കൊല നാലു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

മുഖ്യ പ്രതികളായ സജീവ്, സനല്‍ എന്നിവരുടെ അറസ്റ്റ് ഉച്ചയ്ക്ക് രേഖപ്പെടുത്തുംപ്രതികള്‍ കോണ്‍ഗ്രസുകാരെന്ന് എഫ്.ഐ.ആറില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു.

0

“സജീവ്, സനൽ, ഷജിത്, അജിത്, നജീബ്, സതി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത് . സജീവ്, അൻസർ, ഉണ്ണി, സനൽ എന്നിവർ ചേർന്നാണ് യുവാക്കളെ വെട്ടിയതെന്നും മറ്റുള്ളവർ കൊലപാതകം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതികളെ രക്ഷപ്പെടാൻ സഹാച്ചിവരാണ് മറ്റ് നാല് പേർ. കൊലപാതക കാരണത്തെ കുറിച്ച് ചോദ്യം ചെയ്യൽ തുടരുന്നു.”ആറംഗ അക്രമി സംഘത്തിൽ ഉൾപ്പെട്ട അൻസർ, ഉണ്ണി എന്നിവർക്കായി തെരച്ചിൽ തുടരുകയാണ്

തിരുവനതപുരം :വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസില്‍ നാലു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഷജിത്, നജീബ്, അജിത്, സതി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് ഗൂഢാലോചനയിലും പ്രതികളെ സഹായിച്ചതിലും പങ്ക്. നാലുപേരും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. മുഖ്യ പ്രതികളായ സജീവ്, സനല്‍ എന്നിവരുടെ അറസ്റ്റ് ഉച്ചയ്ക്ക് രേഖപ്പെടുത്തുംപ്രതികള്‍ കോണ്‍ഗ്രസുകാരെന്ന് എഫ്.ഐ.ആറില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. ഡി.വൈ.എഫ്.ഐക്കാരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൊല്ലുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ആസൂത്രണം. വാളും കത്തിയും ഉപയോഗിച്ച് ആറ് പേര്‍ ചേര്‍ന്ന് കൊലനടത്തി.

നേരത്തെ ഡിവൈ.എഫ്.ഐക്കാരനായ ഫൈസലിനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളായ സജീവ്, അന്‍സാര്‍ എന്നിവരെയാണ് എഫ്.ഐ.ആറില്‍ ഒന്നും രണ്ടും പ്രതികളായി ചേര്‍ത്തിരിക്കുന്നത്. സജീവ്, സനല്‍, അജിത്ത്, എന്നിവര്‍ കൊലയില്‍ നേരിട്ട് പങ്കെടുത്തവരെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അങ്ങിനെയെങ്കില്‍ ഇനി മൂന്ന് മുഖ്യപ്രതികള്‍ കൂടി പിടിയിലാകാനുണ്ട്.