ഹവാലപണമിടപാട് : വെള്ളാപ്പള്ളി നടേശനെ എന്‍ഫോഴ്‌സ്‌മെന്‍റ് ചോദ്യം ചെയ്തു

മൈക്രോ ഫിനാന്‍സ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വെള്ളാപ്പള്ളി ആരോപണവും അന്വേഷണവും നേരിടുന്നതിടയിലാണ് ഹവാല പരാതിയും അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്

0

കൊച്ചി:ഹവാല പണമിടപാട് നടത്തിയെന്ന പരാതിയെ തുടര്‍ന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. മകനും ബി ഡി ജെ എസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നുവെള്ളാപ്പള്ളി നടേശന്‍ മൂന്നു വര്‍ഷം മുമ്പ് വിദേശത്ത് നിന്ന് അനധികൃതമായി വന്‍തോതില്‍ ഹവാല ഇടപാട് നടത്തിയെന്ന് കാണിച്ച് എന്‍ഫോഴ്‌സമെന്‍റിന് ലഭിച്ച പരാതിയില്‍ പറയുന്ന കാര്യങ്ങളുടെ സത്യാവസ്ഥ മനസിലാക്കുന്നതിനായിരുന്നു ചോദ്യം ചെയ്യലെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന നിലപാടാണ് വെള്ളാപ്പള്ളി ചോദ്യം ചെയ്യലില്‍ സ്വീകരിച്ചത്. ഐടി റിട്ടേണും ബാങ്ക് സ്റ്റേറ്റ്‌മെന്‍റുകളും വെള്ളാപ്പള്ളി എന്‍ഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കി.
മൈക്രോ ഫിനാന്‍സ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വെള്ളാപ്പള്ളി ആരോപണവും അന്വേഷണവും നേരിടുന്നതിടയിലാണ് ഹവാല പരാതിയും അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. തന്നെയും എസ് എന്‍ ഡി പി യോഗത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ തല്‍പരകക്ഷികള്‍ നടത്തിവരുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണിതെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു.

You might also like

-