ഫോര്‍ട്ട് ബെന്റ് കൗണ്ടി ജഡ്ജി തെരെഞ്ഞെടുപ്പ് ക്യാമ്പയിൻ

ജഡ്ജി സ്ഥാനത്തേക്ക് മത്സരിക്കുന്ന മലയാളി കെ.പി. ജോര്‍ജിന്റെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതിയ വോട്ടര്‍മാരെ ചേര്‍ത്തുന്നതിനുള്ള വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പയ്ന്‍ ജൂലായ് 14 ശനിയാഴ്ച രാവിലെ ഹ്യൂസ്റ്റന്‍ ശ്രീ ഗുരുവായൂരപ്പന്‍ അമ്പല പരിസരത്തും സംഘടിപ്പിച്ചു

0

ഹ്യൂസ്റ്റണ്‍: ഫോര്‍ട്ട് ബെന്റ് കൗണ്ടി ജഡ്ജി സ്ഥാനത്തേക്ക് മത്സരിക്കുന്ന മലയാളി കെ.പി. ജോര്‍ജിന്റെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതിയ വോട്ടര്‍മാരെ ചേര്‍ത്തുന്നതിനുള്ള വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പയ്ന്‍ ജൂലായ് 14 ശനിയാഴ്ച രാവിലെ ഹ്യൂസ്റ്റന്‍ ശ്രീ ഗുരുവായൂരപ്പന്‍ അമ്പല പരിസരത്തും സംഘടിപ്പിച്ചു.യുവാക്കള്‍ ഉള്‍പ്പെടെ നിരവധി പുതിയ വോട്ടര്‍മാരെ രജിസ്ടര്‍ ചെയ്യിപ്പിക്കുന്നതിന് കഴിഞ്ഞതായി നേതൃത്വം നല്‍കിയ ബാബു തെക്കേക്കര അറിയിച്ചു.

നവംബറില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ജഡ്ജി സ്ഥാനത്തേക്ക് മത്സരിക്കുന്ന കെ.പി. ജോര്‍ജിനെ വിജയിപ്പിക്കുന്നതിന് അര്‍ഹരായ എല്ലാവരും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മുന്നോട്ടുവരണമെന്നും ബാബു അഭ്യര്‍ത്ഥിച്ചു.അലിഷ, ടോം, റാഫേല്‍ സാമുവേല്‍ തുടങ്ങിയവരാണ് ക്യ്മ്പയ്ന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്.

ക്ഷേത്രപരിസരത്ത് ക്യാമ്പയ്ന്‍ സംഘടിപ്പിക്കുവാന്‍ അനുമതി നല്‍കിയ ക്ഷേത്രം ഭാരവാഹികളെ ബാബു തെക്കേക്കര അഭിനന്ദിക്കുകയും, നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഇതുപോലുള്ള ക്യാമ്പയ്ന്‍ ഹ്യൂസ്റ്റണ്‍ പരിസരത്തുള്ള മറ്റു അമ്പലങ്ങളിലും, മോസ്കുകളിലും, പള്ളികളിലും സംഘടിപ്പിക്കുവാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

You might also like

-