മിഗ് -21 യുദ്ധവിമാനം ഹിമാചലിൽ തകർന്നുവീണു പൈലറ്റിനെ കാണാനില്ല

കഴിഞ്ഞ രണ്ടുമാസത്തിനിടെ തകരുന്ന രണ്ടാമത്തെ വ്യോമസേന വിമാനമാണിത്

0

ഇന്ത്യൻ സേനയുടെ മിഗ് -21 യുദ്ധവിമാനം ഹിമാചലിൽ തകർന്നുവീണു. പഞ്ചാബിലെ പഠാൻകോട്ടിൽനിന്ന് വരികയായിരുന്ന വിമാനം ഉച്ചക്ക് ഒരുമണിയോടെ അപകടത്തിൽ പെടുകയായിരുന്നു .പൈലറ്റിനെക്കുറിച്ച് കാണാനില്ല

ഇന്ത്യൻ സേനയിൽ ഉപയോഗിക്കുന്ന വിമാനങ്ങളിൽ പഴയ ശ്രേണിയിൽപെട്ട ഒന്നാണ് മിഗ്- 21. 1960 കളിലാണ് മിഗ് -21 ന്റെ ആദ്യപതിപ്പുകൾ ഇന്ത്യൻ സേനയിൽ ഇടം നേടിയത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ തകരുന്ന രണ്ടാമത്തെ വ്യോമസേന വിമാനമാണിത്.ജമ്മു കശ്മീരിലെ അനന്തനാഗിൽ മേയ് 21ന് യുദ്ധവിമാനം തകർന്ന് രണ്ടു പൈലറ്റുമാർ മരണപ്പെട്ടിരുന്നു.

You might also like

-