‌‌‌‌ശബരിമല പൊതുക്ഷേത്രമെങ്കിൽ വിവേചനമെന്തിന് ആർത്തവത്തിന് പ്രായപരുതി നിശ്ചയിച്ചുട്ടുണ്ടോ ?

50 വയസിന് മുകളിലും 10 വയസിന് താഴേയും ആർത്തവമുണ്ടാകാം.

0

ഡൽഹി : ശബരിമല രാജ്യത്തെ ജനങ്ങളുടെ പൊതുക്ഷേത്രമാണെങ്കില്‍ ആരാധനക്ക് തുല്യ അവകാശം വേണ്ടതാണെന്ന് സുപ്രീംകോടതിയുടെ നിരീക്ഷിച്ചു . 50 വയസിന് മുകളിലും 10 വയസിന് താഴേയും ആർത്തവമുണ്ടാകാം. ആ കാരണം പറഞ്ഞു എങ്ങനെ നിയന്ത്രിക്കുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചു.
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആണ് സ്ത്രീപക്ഷ നിരീക്ഷണം നടത്തിയത്. സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ദേവസ്വത്തിന്‍റെ ഉള്‍പ്പെടെ വാദം ഇനി നടക്കാനുണ്ട്. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വാദം ഭരണഘടനാ ബഞ്ചില്‍ തുടരും.ശബരിമലയിലെ ആചാരങ്ങള്‍ ബുദ്ധവിശ്വാസത്തിന്റെ തുടര്‍ച്ചയാണെന്നും നികുതിദായകരടെ പണമാണ് ശബരിമലയിലേക്ക് എത്തുന്നതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെയും സുപ്രിം കോടതിവിമർശനമുണ്ടായി . കേരളം അടിക്കടി നിലപാട് മാറ്റുന്നെന്ന് സുപ്രിം കോടതിപറഞ്ഞു,  ഇത് നാലാം തവണയാണ് നിലപാട് മാറ്റുന്നത്. എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണം. പൊതുക്ഷേത്രമെങ്കില്‍ എല്ലാവര്‍ക്കും ആരാധന നടത്താന്‍ കഴിയണം. ഇല്ലെങ്കില്‍ ഭരണഘടനാ വിരുദ്ധമാണ്. സ്ത്രീകളെ ഭരണസമിതിയില്‍ വിലക്കിയത് എന്തിനെന്ന് സുപ്രിം കോടതി ചോദിച്ചു. ആര്‍ത്തവമുള്ളവര്‍ക്ക് നിരോധനം എന്നത് സ്വീകാര്യതയുടെ ലംഘനമാണ്, സുപ്രിം കോടതി പറഞ്ഞു.

You might also like

-