ഗ്രേറ്റർ നോയിഡയിൽ ആറ് നില കെട്ടിടം തകർന്ന് മൂന്നുപേർ മരിച്ചു നിരവധി പേർ കുടുങ്ങിയിട്ടുണ്ട്

കുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് ഒരു ഡസനോളം പേർക്ക് അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടപ്പുണ്ട്

0


ന്യൂഡൽഹി: ആറ് നില കെട്ടിടം തകർന്ന് മൂന്നുപേർ മരിച്ചു. ഡൽഹിയിലെ ഗ്രേറ്റർ നോയിഡയിലാണ് ആറ് നിലയുള്ള നിര്മാണത്തൊട്ടിലിരുന്ന കെട്ടിടംതകർന്നു മറ്റൊരു കെട്ടിടത്തിനുമുകളിൽ പതിച്ചത് . കുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് ഒരു ഡസനോളം പേർക്ക് അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടപ്പുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനായും , പോലീസും അഗ്നിശമനസേനയും രാത്രി ആരംഭിച്ച രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ് .
നിർമാണത്തിലിരിക്കുന്ന സ്ഥലത്തെ കെട്ടിടത്തിന്റെ ഉടമസ്ഥൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായിട്ടുണ്ട്.

ഷേർ ബെറി ഗ്രാമത്തിലെ നാല് നില കെട്ടിടത്തിലാണ് പതിനെട്ട് കുടുംബങ്ങൾ താമസിച്ചിരുന്നത്. “ഒരു വലിയ ശബ്ദം കേൾക്കുമ്പോൾ ഞങ്ങൾക്ക് അത്താഴമുണ്ടായിരുന്നു, ഞങ്ങൾ ഒരു ഭൂകമ്പം ആണെന്ന് കരുതി ഞങ്ങൾ വാതിൽ തുറന്നപ്പോഴേക്കും എല്ലായിടത്തും പൊടിമാത്രമേ കാണാൻ കഴിഞ്ഞുള്ളൂ , ഞങ്ങൾ പുറത്തേക്ക് നോക്കി, കെട്ടിടത്തിന്റെ മുകളിലത്തെ നിലകൾ തകർന്നു,” തകർന്ന കെട്ടിടങ്ങൾക്ക് സമീപം താമസിക്കുന്നവർ പറഞ്ഞു തകർന്ന നാലുകെട്ടിടത്തിൽനിന്നും രണ്ട് പേരെയാണ് ആദ്യം കണ്ടെത്തിയത്. ആറ് മണിക്കൂർ കഴിഞ്ഞ് മൂന്നാമത്തെ മൃതദേഹം കണ്ടെടുത്തു.
400 എൻആർഎഫ്എഫ് ഉദ്യോഗസ്ഥർ തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനും നേതൃതൻ വഹിക്കുന്നുണ്ട് സ്ഥിഗതികൾ നിയന്ത്രിക്കാൻ 400 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. രാത്രി 8.30 ഓടെയാണ് കെട്ടിടികൾ തകർന്നുവീണതെന്ന് പോലീസ് പറഞ്ഞു.

 

You might also like

-