ഫ്രാൻസിസ് ജോർജിനെയും കൂട്ടരെയും യുഡിഎഫിലേക്ക് തിരികെയെത്തിക്കാൻ കെ.എം.മാണിയും കേരള കോൺഗ്രസും മുൻകൈയെടുക്കണം:ജോസഫ് വാഴയ്ക്കൻ.

ജനാധിപത്യ കേരള കോൺഗ്രസിനെ മുന്നണിയിലേക്ക് എത്തിക്കാൻ മാണിയും പാർട്ടിയും ശ്രമിക്കണo

0

കൊച്ചി: ഫ്രാൻസിസ് ജോർജിനെയും കൂട്ടരെയും യുഡിഎഫിലേക്ക് തിരികെയെത്തിക്കാൻ കെ.എം.മാണിയും കേരള കോൺഗ്രസും മുൻകൈയെടുക്കണമെന്ന് കോൺ‌ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ. കേരള കോൺഗ്രസിനെ യുഡിഎഫിലേക്കെത്തിക്കാൻ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തതു മനസിലാക്കി ജനാധിപത്യ കേരള കോൺഗ്രസിനെ മുന്നണിയിലേക്ക് എത്തിക്കാൻ മാണിയും പാർട്ടിയും ശ്രമിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

എറണാകുളം, ഇടുക്കി ജില്ലകളിൽ ജനാധിപത്യചേരിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിനു അവരുടെ സാന്നിദ്ധ്യം കൂടി അനിവാര്യമാണെന്ന കാര്യം വിസ്മരിക്കരുതെന്നും വാഴയ്ക്കൻ പറഞ്ഞു. രാജ്യസഭാ സീറ്റെന്ന കനത്ത വിലനൽകിയാണ് കേരള കോൺഗ്രസിനെ യുഡിഎഫിലേക്കു തിരിച്ചു കൊണ്ടുവന്നതെന്നും വാഴയ്ക്കൻ പോസ്റ്റിൽ സൂചിപ്പിക്കുന്നുണ്ട്.

You might also like

-