എറണാകുളം ഡിസിസി ഓഫീസിനു മുന്നിൽ പ്രവർത്തകർ ശവപ്പെട്ടിയും റീത്തും വച്ചു  പ്രതിഷേധിച്ചു 

രാജ്യസഭാ സീറ്റ് തര്‍ക്കം കോണ്‍ഗ്രസിനെ വലക്കുന്നു. സംസ്ഥാന കോണ്‍ഗ്രസില്‍  പ്രതിഷേധം ശക്തമാകുന്നു പ്രവര്‍ത്തകര്‍ക്ക് പിന്നാലെ മുതിര്‍ന്ന നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയത് കോണ്‍ഗ്രസ് ഹെെക്കമാന്‍റിനെയും വലക്കുകയാണ്.

0

കൊച്ചി: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിന് നൽകിയതിൽ കോണ്‍ഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് രാവിലെ എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ ശവപ്പെട്ടിയും റീത്തും വച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരായ പോസ്റ്ററുകളും ഇവിടെ പതിച്ചിട്ടുണ്ട്.  മാണിക്ക് സീറ്റു നല്‍കാന്‍ മുന്നില്‍ നിന്ന ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരായ പോസ്റ്ററുകളും ഇവിടെ വ്യാപകമായി  പതിച്ചിട്ടുണ്ട്

കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കാനുള്ള തീരുമാനത്തിനെതിരെ മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരനും യുവ എംഎല്‍എമാരും ശക്തമായ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എ​​മ്മി​​നു ല​​ഭി​​ച്ച രാ​​ജ്യ​​സ​​ഭ സീ​​റ്റി​​ൽ പാ​ർ​ട്ടി വൈസ് ചെ​യ​ർ​മാ​നും കോ​ട്ട​യം എം​പി​യു​മാ​യ ജോ​​സ് കെ. ​​മാ​​ണിയാണ് സ്ഥാ​​നാ​​ർ​​ഥി​​യാ​​കുന്നത്.

You might also like

-